രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും,​ കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്

Tuesday 07 December 2021 3:03 AM IST

നാളികേരത്തിന്റെ നാടായ കേരളത്തിൽ സുലഭമായി ലഭിക്കുന്ന കരിക്കിൽ ഒട്ടനവധി ആരോഗ്യമേന്മകൾ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യപ്രശ്നങ്ങളെ തടയാൻ കരിക്കിനാകും. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും വിശപ്പ് ക്രമാതീതമാക്കാനും കരിക്കിൻ വെള്ളം ശീലമാക്കാം.

കരിക്കിൽ കാത്സ്യം, മഗ്നിഷ്യം, സിങ്ക്, ഇരുമ്പ്, ഫോസ്ഫറസ്, പോട്ടാസ്യം, വിറ്റാമിൻ ബി1, ബി2, ബി5 എന്നിവയും അടങ്ങിയിട്ടുണ്ട്. ഇലക്ട്രോലൈറ്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതാനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിൽ ജലാംശം നിലനിറുത്താനും മലബന്ധം തടയാനും കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെെടുത്തുകയും ചെയ്യുന്നു. വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും പല്ല്, മോണ എന്നിവയെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Advertisement
Advertisement