എന്തൊക്കെ അറിയണം ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, അറിയാം ചില ആദ്യരാത്രി ടിപ്സുകൾ 

Tuesday 07 December 2021 9:35 PM IST

പണ്ടുകാലത്തൊക്കെ വിവാഹം ചെയ്തയാളെ ശരിക്ക് മുഖമൊന്ന് കാണാനായത് തന്നെ ആദ്യരാത്രിയിലാണെന്ന സ്ത്രീകളുടെ ഡയലോഗ് ചില സിനിമകളിലെങ്കിലും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് കാലം മാറി. ആദ്യരാത്രിയിൽ മണിയറയിൽ വരനും വധുവും അപരിചിതരായിരിക്കില്ല. നേരിട്ടും ഫോൺവഴിയും ഇരുവരും മാനസികമായി ശരിക്കും പരസ്പരം മനസിലാക്കിയാവും വിവാഹത്തിലേക്ക് എത്തുന്നത്. അതിനാൽ തന്നെ ആദ്യരാത്രിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും ചില കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കേണ്ടത് നല്ലതാണ്.

വിവാഹ രാത്രിയിൽ തന്നെ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയും സംശയങ്ങളും സാധാരണമാണ്. ആദ്യരാത്രിയിൽ എല്ലാം ശരിയാക്കാൻ സമ്മർദ്ദം ചെലുത്തുന്നത് തികച്ചും സ്വാഭാവികമാണ്. അതിനാൽ ആദ്യമായി ചെയ്യേണ്ടത് ശാന്തമാകുക എന്നതാണ്. ജീവിതത്തിൽ തിരക്കുകൾ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ള, നേരിട്ടിട്ടുള്ള ദിവസമാവും വിവാഹ ദിവസം അതിനാൽ തന്നെ ശരീരം ക്ഷീണിച്ച അവസ്ഥയിലുമാവും. എന്നിരുന്നാലും പരസ്പരം താത്പര്യമുണ്ടെങ്കിൽ വിവാഹ ദിവസം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പ്രത്യേക അനുഭവമായിരിക്കും. ജീവിതത്തിൽ എന്നെന്നും ഓർത്തിരിക്കുന്ന ദിവസം വെറുതെ ഉറങ്ങി തീർക്കേണ്ടതാണോ ?

ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന അവസ്ഥയിൽ, പ്രത്യേകിച്ചും ആദ്യരാത്രിയിൽ പരസ്പരം
ആശയവിനിമയം നടത്തുക എന്നത് പ്രധാനമാണ്. ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ എത്ര നാണിച്ചാലും നിങ്ങളുടെ ചിന്തകളും ആശങ്കകളും പങ്കാളിയുമായി ആശയവിനിമയം നടത്തുക.

കാത്തിരിപ്പിന് മധുരം കൂടും

വിവാഹ രാത്രിയിലുള്ള ലൈംഗിക ബന്ധത്തെകുറിച്ച് ഓവറായി ചിന്തിച്ച് ടെൻഷൻ അടിക്കുന്നവർ, ഭയമുണ്ടെങ്കിൽ അക്കാര്യം പങ്കാളിയോട് തുറന്ന് സംസാരിക്കുകയും, മറ്റൊരു ദിവസത്തിനായി മാറ്റി വയ്ക്കുകയുമാവും ഉചിതം. ഒന്നോ രണ്ടോ ദിവസം കാത്തിരിക്കാൻ പങ്കാളിയോടെ പറയാം. ഇത് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും,
കാത്തിരുന്നുള്ള ലൈംഗിക ബന്ധത്തിന് മനസിനെ തയ്യാറാക്കുകയും ചെയ്യും.

കന്യകാത്വം
ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തിലെ രസംകൊല്ലിയാവരുത് കന്യകാത്വം. ഇത് നിങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കും, നിങ്ങൾക്കും പങ്കാളിക്കും ഇടയിലുള്ള ലൈംഗിക മാനസികാവസ്ഥയെ തളർത്തുകയും ചെയ്യും. നിങ്ങളുടെ കന്യകാത്വം നഷ്ടപ്പെടുന്നത് കുറച്ച് വേദനയുണ്ടാക്കാം എന്നാൽ ഒരിക്കൽ അത് അവസാനിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ലൈംഗിക സുഖവും ഇന്ദ്രിയതയും മാത്രമേ ഉണ്ടാവുകയുള്ളു.