പ്രായം കുറഞ്ഞ പ്രസിഡന്റായി 16 കാരി

Wednesday 08 December 2021 12:57 AM IST

കയ്പമംഗലം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ പ്രായം കുറഞ്ഞ പ്രസിഡന്റായി 16 കാരി. കയ്പമംഗലം ഈസ്റ്റ് മണ്ഡലം 28ാം ഉദയം ബൂത്ത് സി.യു.സി. പ്രസിഡന്റായി 16 വയസുകാരിയായ അസ്മി മുഹമ്മദിനെ തിരഞ്ഞെടുത്തത്. മതിലകം പുതിയകാവ് ഇൽഫത് വിമൻസ് കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അസ്മി മുഹമ്മദ്. ചളിങ്ങാട് തറയിൽ മുഹമ്മദിന്റെയും നൗഫിതയുടെയും മകളാണ് അസ്മി മുഹമ്മദ്. സി.യു.സി യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, കയ്പമംഗലം ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എ. അനസ്, ബൂത്ത് പ്രസിഡന്റ് ടി.കെ ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement