കു​രു​മു​ള​ക് ​പൊ​ടി​ ​വി​ത​റി​യ​ ​ശേ​ഷം​ ​മോ​ഷ​ണം​;മദ്ധ്യവയസ്ക ​പി​ടി​യിൽ

Wednesday 08 December 2021 12:00 AM IST

ക​ടു​ത്തു​രു​ത്തി​:​ ​ലേ​ഡീ​സ് ​സ്റ്റോ​ർ​ ​ജീ​വ​ന​ക്കാ​രി​യു​ടെ​ ​ക​ണ്ണി​ല്‍​ ​കു​രു​മു​ള​കു​പൊ​ടി​യി​ട്ട​ ​ശേ​ഷം​ ​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ത്ത് ​ഓ​ടി​യ​ ​സ്ത്രീ​ ​പി​ടി​യി​ൽ.​ ​വെ​ള്ളാ​ശ്ശേ​രി​ ​കു​റു​പ്പ​ത്ത​ടം​ ​വീ​ട്ടി​ല്‍​ ​ഷൈ​നി​ ​ശ്രീ​ധ​ര​ന്‍​ ​(51)​ ​ആ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​തി​നൊ​ന്നോ​ടെ​ ​ക​ടു​ത്തു​രു​ത്തി​ ​പ​ള്ളി​ ​റോ​ഡി​ല്‍​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​മ​രി​യ​ ​ഫാ​ന്‍​സി​ ​ലേ​ഡീ​സ് ​സെ​ന്റ​റി​ലാ​ണ് ​സം​ഭ​വം.​ ​മോ​ഷ്ടാ​വി​ന്റെ​ ​പി​ന്നാ​ലെ​ ​ഓ​ടി​യ​ ​ജീ​വ​ന​ക്കാ​രി​ ​ത​ന്നെ​ ​പ്ര​തി​യെ​ ​കീ​ഴ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​ക​ട​യി​ലെ​ ​ജീ​വ​ന​ക്കാ​രി​ ​ആ​യാം​കു​ടി​ ​ചെ​രി​യം​കാ​ലാ​യി​ല്‍​ ​ബി​ജി​ ​ബി​ജു​ ​(42​)​ വി​നെ​ ​ആ​ക്ര​മി​ച്ചാ​ണ് ​മൂ​ന്നു​ ​പ​വ​ന്‍​ ​തൂ​ക്കം​ ​വ​രു​ന്ന​ ​സ്വ​ര്‍​ണ​മാ​ല​ ​പൊ​ട്ടി​ച്ച​ത്.​ ​നി​ര്‍​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന​ ​ബൈ​പ്പാ​സി​ന് ​സ​മീ​പ​ത്തു​ ​വ​ച്ചാ​ണ് ​പ്ര​തി​യെ​ ​ബി​ജി​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​തി​നി​ടെ​ ​പ്ര​തി​ ​മാ​ല​ ​വി​ഴു​ങ്ങാ​നും​ ​ശ്ര​മി​ച്ചു.​ ​പ്ര​തി​യെ​ ​ക​ടു​ത്തു​രു​ത്തി​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​ഫോ​റ​ന്‍​സി​ക് ​സം​ഘം​ ​ക​ട​യി​ലെ​ത്തി​ ​തെ​ളി​വു​ക​ള്‍​ ​ശേ​ഖ​രി​ച്ചു.