വാഹന മോഷണക്കേസിൽ പിടിയിൽ
Wednesday 08 December 2021 12:04 AM IST
കൊച്ചി: വാഹന മോഷണക്കേസിൽ ആറ്റിങ്ങൽ സ്വദേശി ശാസ്താംവിള വീട്ടിൽ സതീശനെ (39) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. വാഹന മോഷണവുമായി ബന്ധപ്പെട്ട് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. എറണാകുളം മാരിയമ്മൻ കോവിലിനടുത്ത് സംശയസാഹചര്യത്തിൽ കണ്ട പ്രതി പൊലീസിനെ കണ്ട് പൾസർ ബൈക്ക് ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ബൈക്കാണിത്. തുടരന്വേഷണത്തിനായി പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറി.