കെനിയയിൽ ബസപകടം : 32 മരണം

Wednesday 08 December 2021 1:00 AM IST

നെയ്‌റോബി: കെനിയയിൽ ബസ് നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 32 പേർക്ക് ദാരുണാന്ത്യം.17 പേരെ രക്ഷപ്പെടുത്തി. കിടുയി കൗണ്ടിയിലെ എൻസുയി നദിയിലാണ് അപകടം നടന്നത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ 50 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 15 പേർ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്.കര കവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെയുള്ള പാലം മുറിച്ചുകടക്കുമ്പോഴാണ് ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞത്. നദിയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായി.

Advertisement
Advertisement