ഐ.എ.എസ് മെഗാ സെമിനാർ

Wednesday 08 December 2021 2:44 AM IST

തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസ് 19ന് തിരുവനന്തപുരത്ത് മെഗാ ഐ.എ.എസ് സെമിനാർ സംഘടിപ്പിക്കുന്നു. പ്രഗല്ഭ ഐ.എ.എസ് ഫാക്കൽറ്റികളായ ജോജോ മാത്യു, മനീഷ് ഗൗതം എന്നിവർ സെമിനാർ നയിക്കും. വൈ.എം.സി.എ ഹാളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സെമിനാർ ആരംഭിക്കും. 2023 ലോ അതിനുശേഷമോ സിവിൽ സർവീസസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഡിഗ്രി പാസായതും കോളേജിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പ്രിലിമിനറി പാസാകാൻ ആവശ്യമായ പഠനക്രമം, മെയിൻ പരീക്ഷ പാസാകാൻ എന്തെല്ലാം ചെയ്യണം, ഇന്റർവ്യൂ എങ്ങനെ വിജയകരമായി പൂർത്തിയാക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കും. വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കൾക്കും സൗജന്യ സെമിനാറിൽ പങ്കെടുക്കാം. സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള എല്ലാസംശയങ്ങളും ദൂരീകരിക്കുന്നതിനുള്ള അവസരം ലഭിക്കും. പേര് രജിസ്റ്റർ ചെയ്യുന്നതിനും എൻട്രി പാസ് കരസ്ഥമാക്കുന്നതിനും തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിൽ എത്തുക. വിശദവിവരങ്ങൾക്ക് ഫോൺ : 9895074949.

Advertisement
Advertisement