നാട്ടുകാരും പൊലീസും സൈന്യവും ഒന്നിച്ച് നടത്തിയ​ രക്ഷാപ്രവർത്തനം; ഹെലികോപ്‌ടർ പൂർണമായും കത്തി, ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്

Wednesday 08 December 2021 4:26 PM IST

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തന ദൃശ്യങ്ങൾ പുറത്ത്. ഇന്ന് ഉച്ചയ്‌ക്ക് 12.20നായിരുന്നു അപകടം. പതിനാല് യാത്രക്കാരിൽ പതിനൊന്ന് പേർ മരിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

ലാൻഡിംഗിന് പത്ത് കിലോമീറ്റർ അകലെ വച്ചായിരുന്നു അപകടമുണ്ടായത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. തുടർന്ന് സേന എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്‌തു. രാവിലെ 11.40നായിരുന്നു സംഘം സൂലൂരിൽ നിന്നും വെല്ലിംഗ്ടണിലേക്ക് തിരിച്ചത്.

ഡൽഹിയിൽ നിന്നും വെല്ലിംഗ്ടണിലെ ഒരു സൈനിക കേന്ദ്രത്തിലെ ഒരു സെമിനാറിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം യാത്ര തിരിച്ചത്. സംഭവസ്ഥലത്ത് നാട്ടുകാരും പൊലീസും സൈന്യവും ഒന്നിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.