'അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു, മികച്ചൊരു സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത്'; ആദരാഞ്ജലികളുമായി പ്രധാനമന്ത്രി

Wednesday 08 December 2021 7:02 PM IST

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും അപ്രതീക്ഷിത നിര്യാണത്തിന്റെ ഞെട്ടലിലാണ് രാജ്യം. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. മികച്ച ഒരു സൈനികനായിരുന്നു ജനറൽ വിപിൻ റാവത്ത്. ഒരു യഥാർത്ഥ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

'മികച്ച ഒരു സൈനികനായിരുന്നു ജനറൽ വിപിൻ റാവത്ത്. നമ്മുടെ സായുധ സേനയെയും സേന ഉപകരണങ്ങളെയും നവീകരിക്കുന്നതിന് യഥാർത്ഥ ദേശസ്‌നേഹിയായ അദ്ദേഹം വളരെയധികം സംഭാവന നൽകി. അദ്ദേഹത്തിന്റെ ഉൾക്കാഴ്‌ചയും കാഴ്‌ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു.