പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിന് എരിപുരം ഒരുങ്ങി

Wednesday 08 December 2021 9:49 PM IST

പതാകജാഥ ഇന്ന് ഉച്ചയ്ക്ക് കരിവെള്ളൂർ രക്തസാക്ഷിനഗറിൽ നിന്നും കൊടിമരജാഥ കാവുമ്പായിൽ നിന്നും

പഴയങ്ങാടി:ഡിസംബർ 10 ,11 , 12 തീയ്യതികളിൽ എരിപുരത്ത് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതാകജാഥ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കരിവെള്ളൂർ രക്തസാക്ഷി നഗറിൽ കേന്ദ്രകമ്മിറ്റി അംഗം പി .കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. ടി ഐ മധുസൂദനനാണ് ജാഥ ലീഡർ.

കൊടിമര ജാഥ കാവുമ്പായിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ടി കെ ഗോവിന്ദൻ ആണ് ജാഥാ ലീഡർ. ദീപശിഖാ റിലേ കണ്ണൂർ എ.കെ.ജി പ്രതിമക്ക് സമീപം ഉച്ചയ്ക്ക് കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജാഥ ലീഡർ എൻ .ചന്ദ്രൻ. മൂന്ന് ജാഥകളും വൈകീട്ട് അഞ്ചുമണിയോടെ എരിപുരത്തെത്തും. വൈകീട്ട് അഞ്ചരക്ക് സംഘാടകസമിതി ചെയർമാൻ ടി. വി. രാജേഷ് പതാക ഉയർത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് എരിപുരത്ത് ജില്ലാ കമ്മിറ്റി അംഗവും ,മുതിർന്ന നേതാവുമായ ഒ. വി. നാരായണൻ പതാക ഉയർത്തും.

പ്രതിനിധി സമ്മേളനം മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ

പ്രതിനിധി സമ്മേളനം മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ കെ .കുഞ്ഞപ്പ ,പി. വാസുദേവൻ നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണൻ ,എ വിജയരാഘവൻ ,ഇ പി ജയരാജൻ ,എം വി ഗോവിന്ദൻ ,പി കെ ശ്രീമതി ,കെ കെ ശൈലജ ,പി കരുണാകരൻ ,ആനത്തലവട്ടം ആനന്ദൻ എന്നിവർ പങ്കെടുക്കും .വൈകിട്ട് 5ന് പഴയങ്ങാടിയിൽ മാദ്ധ്യമ സെമിനാർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഡോ.വി .ശിവദാസൻ എം .പി, എം .വി. നികേഷ് കുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് കണ്ണൂർ ഷെരീഫ് നയിക്കുന്ന ഇശൽ വിരുന്ന്. 11 ന് വൈകിട്ട് 5ന് മതനിരപേക്ഷ സെമിനാർ കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. എ .എൻ. ഷംസീർ എം.എൽ.എ ,അഡ്വ .പി. പി ബഷീർ ,ഫാ.ജോസഫ് കാവനാടി എന്നിവർ പങ്കെടുക്കും. 12 ന് വൈകീട്ട് നാല് മണിക്ക് പൊതുസമ്മേളനം .വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി വി രാജേഷ് ,ജനറൽ കൺവീനർ കെ പത്മനാഭൻ ,വി വിനോദ് ,എം വി രാജീവൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement