അവാർഡിന് കൃതികൾ ക്ഷണിച്ചു

Thursday 09 December 2021 12:00 AM IST

മാവേലിക്കര: കവി കുറത്തിയാടൻ പ്രദീപിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. അറുപത് വരികളിൽ കവിയാത്തതും മറ്റെങ്ങും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ മൗലിക കൃതികളാണ് പരിഗണിക്കുന്നത്. 5,​001 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

കവിയുടെ ജന്മദിനമായ ഫെബ്രുവരി 10ന് അദ്ദേഹത്തിന്റെ തറവാടായ കുറത്തികാട് ഹൈസ്‌കൂൾ ജംഗ്ഷന് കിഴക്കുള്ള കണിപ്പറമ്പിൽ വീട്ടിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കവിതകൾ 31ന് മുമ്പ് ലഭിക്കണം. വിലാസം: പി. പ്രകാശ്, ആര്യാവർത്തം, കൊച്ചിക്കൽ, പടിഞ്ഞാറേനട, മാവേലിക്കര-1, പിൻ: 690101,​ ഫോൺ: 9495033632, 8547198472. ഇ ​- മെയിൽ: sukaami@gmail.com.

Advertisement
Advertisement