പെൻഷൻ പദ്ധതി: വിവര ശേഖരണം

Thursday 09 December 2021 12:43 AM IST

തൃശൂർ: കാർഷിക സർവകലാശാലയിലെ പെൻഷൻകാർക്കുള്ള സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവരും മുൻപ് സമർപ്പിച്ച അപേക്ഷയിൽ തിരുത്തലുള്ളവരും upast.kau.in എന്ന വെബ്‌സൈറ്റിലെ Forms menu വിൽ നൽകിയിട്ടുള്ള ഫോറം പൂരിപ്പിച്ച് 15ന് വൈകിട്ട് അഞ്ചിന് മുൻപ് pension@kau.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. സർവകലാശാല പെൻഷൻ വിഭാഗത്തിലേക്ക് തപാൽ വഴിയും അയക്കാം. UPAST ൽ യൂസർ ഐഡിയും പാസ് വേർഡും ലഭ്യമായിട്ടുള്ള പെൻഷൻകാർക്ക് ഓൺലൈനായിത്തന്നെ ഫോറം പൂരിപ്പിക്കാം. പൂരിപ്പിച്ച ഫോറത്തിന്റെ അസ്സൽ ഒപ്പിട്ട് പെൻഷൻ വിഭാഗത്തിലേക്ക് തപാൽ, ഇ മെയിൽ വഴി 15നകം അയക്കണം.

Advertisement
Advertisement