വീട്ടിൽ നിന്ന് 83 പവന്റെ സ്വർണം കവർന്നു

Friday 10 December 2021 2:45 AM IST

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുളച്ചലിലെ വീട്ടിൽ നിന്ന് 83 പവന്റെ സ്വർണം കവർന്നു. കുളച്ചൽ, വാനിയക്കുടി സ്വദേശി ആന്റണി ബാബുവിന്റെ (48) വീട്ടിലാണ് കവർച്ച നടന്നത്.

കഴിഞ്ഞ ദിവസം രാത്രി ആന്റണി ബാബുവും കുടുംബവും അടുത്തുള്ള കുരിശടിയിൽ പോയിട്ട് രാത്രി 9ന് തിരികെ വന്നപ്പോൾ വീടിന്റെ പിൻവശത്തുള്ള വാതിൽ തുറന്നു കിടന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. സ്വകാര്യ മുറിയിലെ അലമാരയിൽ വച്ചിരുന്ന 83 പവന്റെ സ്വർണമാണ് കവർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കുളച്ചൽ ഡി.എസ്.പി തങ്കരാമൻ, ഡോഗ് സ്ക്വാഡ് ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

Advertisement
Advertisement