വൈറസ് ബാധിച്ച നെൽക്കൃഷിയിടങ്ങൾ സന്ദർശിച്ച് മന്ത്രിമാർ

Thursday 09 December 2021 10:42 PM IST

  • കർഷകരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണും : കൃഷിമന്ത്രി

തൃശൂർ : ചേർപ്പ് പാടശേഖരങ്ങളിൽ വൈറസ് ബാധിച്ചത് മൂലം കൃഷിനശിച്ച കർഷകരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. നെല്ലുകളിൽ ബാക്ടീരിയ ബാധിച്ച കോൾപ്പാടങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

500 ഏക്കറിൽ 300 ഏക്കറിലും കൊയ്ത്തിന് തയ്യാറെടുക്കുന്ന പാറളം, ചാഴൂർ സംയുക്ത കോൾപ്പടവിലും മറ്റ് കോൾപ്പടവുകളിലും മന്ത്രി കെ. രാജൻ, സി. സി മുകുന്ദൻ എം.എൽ.എ, കളക്ടർ ഹരിത വി. കുമാർ എന്നിവർക്കൊപ്പം മന്ത്രി സന്ദർശിച്ചു. മേഖലയിൽ കൃഷിനാശം സംഭവിച്ച കാര്യം സി.സി. മുകുന്ദൻ എം.എൽ.എ., ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ എന്നിവർ മന്ത്രിമാരെ നേരിൽക്കണ്ട് അറിയിച്ചിരുന്നു. തുടർന്ന് രോഗം ബാധിച്ച പടവുകളിൽ കൃഷിവകുപ്പ് നിർദേശിച്ചപ്രകാരമുള്ള മരുന്ന് പ്രയോഗവും തുടങ്ങിയെന്നും മന്ത്രിയെ ധരിപ്പിച്ചു. എല്ലാ കർഷകരെയും കൂട്ടിച്ചേർത്ത് ജില്ലാ കൃഷി പ്രിൻസിപ്പൽ, കാർഷിക സർവകലാശാല മേധാവികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 13 ന് ഓൺലൈൻ പരിശീലനം നടത്തും. കൂടാതെ പാടശേഖരങ്ങളിൽ നെല്ലിന് കേടു സംഭവിക്കാതിരിക്കാനുള്ള പ്രത്യേക മാർഗനിർദ്ദേശവും നൽകിക്കഴിഞ്ഞതായും കൃഷിമന്ത്രി അറിയിച്ചു. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമം ഊർജിതപ്പെടുത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്ക് ​സ​ർ​വ​ ​പി​ന്തു​ണ​യും

തൃ​ശൂ​ർ​ ​:​ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​ ​വൈ​റ​സ് ​ബാ​ധ​യേ​റ്റ് ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​സ​ഹാ​യ​ ​സ​ഹ​ക​ര​ണ​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കു​മെ​ന്ന് ​കൃ​ഷി​മ​ന്ത്രി​ ​പി.​ ​പ്ര​സാ​ദ് .​ ​വെ​ള്ളാ​നി​ക്ക​ര​ ​സെ​ൻ​ട്ര​ൽ​ ​ആ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​കേ​ര​ള​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി​രു​ദ​ദാ​ന​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​കാ​ർ​ഷി​ക​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​മ്പോ​ൾ​ ​ക​ർ​ഷ​ക​ന് ​താ​ങ്ങാ​യും​ ​ത​ണ​ലാ​യും​ ​നി​ൽ​ക്കു​ക​ ​എ​ന്ന​താ​ണ് ​വ​കു​പ്പ് ​മ​ന്ത്രി​ ​എ​ന്ന​ ​നി​ല​യി​ലു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്തം.​ ​ഇ​ത്ത​രം​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ർ​ഷ​ക​ന്റെ​ ​അ​ടു​ത്ത് ​നേ​രി​ട്ടെ​ത്തി​ ​അ​വ​ർ​ക്ക് ​മാ​ന​സി​ക​മാ​യ​ ​പി​ൻ​ബ​ല​വും​ ​സം​ര​ക്ഷ​ണ​വും​ ​ന​ൽ​കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ 796​ ​പേ​രാ​ണ് ​ബി​രു​ദം​ ​സ്വീ​ക​രി​ച്ച​ത്.​ ​യു.​ജി​ ​കോ​ഴ്‌​സു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ 426​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​പി.​ജി​യി​ൽ​ 264,​ ​ഗ​വേ​ഷ​ണ​ ​ബി​രു​ദ​ത്തി​ൽ​ 31,​ ​ഡി​പ്ലോ​മ​യി​ൽ​ 74​ ​പേ​രു​മാ​ണ് ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ത്.​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഐ.​സി.​എ.​ആ​ർ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ത്രി​ലോ​ച​ൻ​ ​മൊ​ഹാ​പ​ത്ര​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ആ​ർ.​ ​ച​ന്ദ്ര​ബാ​ബു,​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​സ​ക്കി​ർ​ ​ഹു​സൈ​ൻ,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement