4433 പരിശോധന, 332 കൊവിഡ്

Saturday 11 December 2021 12:00 AM IST

കോട്ടയം: ജില്ലയിൽ 332 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 419 പേർ രോഗമുക്തരായി. 4433 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 149 പുരുഷൻമാരും 144 സ്ത്രീകളും 38 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 75 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3910 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 340261 പേർ കൊവിഡ് ബാധിതരായി. 332984 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21064 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാൾ ഇന്നലെ കൂടുതലാണ്.

Advertisement
Advertisement