'രാഷ്ട്രീയ പാർട്ടിയോ, മതസംഘടനയോ; നിങ്ങൾ ചെയ്യാനുള്ളത് ചെയ്യ്"

Saturday 11 December 2021 12:31 AM IST

കണ്ണൂർ : വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്ന മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ, മതസംഘടനയാണോയെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

വഖഫ് ബോർഡ് വിഷയത്തിൽ പിടിവാശിയില്ലെന്നും റിക്രൂട്ട്‌മെന്റ് തത്കാലമില്ലെന്നും വ്യക്തമാക്കിയ സർക്കാരിനെതിരെ വികാരം ഇളക്കിവിടുന്ന ലീഗിനോട് പറയാനുള്ളത്, നിങ്ങളാദ്യം നിങ്ങളാരെന്ന് തീരുമാനിക്കണം- ലീഗിനെ വെല്ലുവിളിച്ച് പിണറായി പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ലാസമ്മേളനം മാടായി എരിപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറിലധികം സ്ഥാപനങ്ങളാണ് വഖഫ് ബോർഡിലുള്ളത്. അതേത് രീതിയിൽ റിപ്പോർട്ട് ചെയ്യണമെന്നതിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല. മതസംഘടനകൾക്ക് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇവർക്കത് ഇനിയും ബോദ്ധ്യമായില്ല. ലീഗ് ആരാണ്? രാഷ്ട്രീയപ്പാർട്ടിയാണെന്ന നില ലീഗ് മറക്കുന്നു. മതസംഘടനകളുമായി വഖഫ് ബോർഡ് നിയമന വിഷയം ചർച്ചചെയ്ത് പരിഹാരമുണ്ടാക്കും. ഏറ്റവും വലിയ മുസ്ലിം സംഘടനകളായ ജിഫ്രി തങ്ങളുടെ സമസ്തയ്ക്കും അബൂബക്കർ മുസ്ലിയാർക്കും ഇക്കാര്യം നല്ല ബോദ്ധ്യമുണ്ട്. ലീഗിന് മാത്രം ബോദ്ധ്യമില്ല പോലും. നിങ്ങളുടെ ബോദ്ധ്യം ആര് പരിഗണിക്കുന്നു. മുസ്ലിം ലീഗിന് ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങൾക്കത് പ്രശ്നമല്ല -പിണറായി പറഞ്ഞു.

 മുസ്ലിമിന്റെ അട്ടിപ്പേറ് അവകാശം ലീഗിനില്ല

നമ്മുടെ നാട്ടിലെ മുസ്ലിമിന്റെ ശാക്തീകരണം എടുത്ത് പരിശോധിച്ചാൽ, എവിടെയാണ് മുസ്ലിമെന്ന് ലീഗിന് മനസ്സിലായിട്ടുണ്ടോ?. മുസ്ലിമിന്റെയാകെ അട്ടിപ്പേറവകാശം ലീഗിനില്ല. വഖഫ് ബോർഡിൽ പി.എസ്.സി നിയമനത്തിന്റെ കാര്യം ബോർഡ് തീരുമാനിച്ച് സർക്കാരിനെ അറിയിച്ചതാണ്. ഇപ്പോൾ ജോലി

ചെയ്യുന്നവർക്ക് സംരക്ഷണം കൊടുത്തുകൊണ്ട് പി.എസ്.സി നിയമനമാകാമെന്നാണ് ലീഗ് എം.എൽ.എമാർ നിയമസഭയിൽ പറഞ്ഞത്. ലീഗിന്റെ സ്വാധീനകേന്ദ്രമായ മലപ്പുറത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഗ്രാഫ് ഉയരുകയാണ്. അതാണ് മാറ്റം.

കേരളത്തിൽ പല ഭാഗത്തും വർഗീയ ധ്രുവീകരണത്തിന് വല്ലാത്ത ശ്രമം നടത്തുകയാണ്. രാഷ്ട്രീയമായി ഇടതു മുന്നണിയെ നേരിടാൻ അവർക്ക് കഴിയില്ലെന്ന് ബോദ്ധ്യമായി. ഇതിൽ മുന്നിലുള്ളത് ആർ.എസ്.എസും സംഘപരിവാറുമാണ്. കഴിഞ്ഞദിവസം തലശ്ശേരിയിൽ നടന്ന പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം കേരളമാകെ ശ്രദ്ധിച്ചതാണ്. അവിടെ നമസ്‌കാരം നടത്താൻ അനുവദിക്കില്ലെന്നാണ് പറഞ്ഞത്. ആർ.എസ്.എസ് ശ്രമിക്കുന്ന എല്ലാകാര്യങ്ങളും നടത്താൻ കഴിയുന്ന സംസ്ഥാനമല്ല കേരളം.- മുഖ്യമന്ത്രി പറഞ്ഞു.

 ലീ​ഗ്റാ​ലി​ ​മത പ​ണ്ഡി​ത​ന്മാ​രെ വി​മ​ർ​ശി​ക്കാ​ൻ​:​ ​മ​ന്ത്രി

ചി​ല​ ​മ​ത​ ​പ​ണ്ഡി​ത​ൻ​മാ​രെ​ ​പേ​രെ​ടു​ത്ത് ​പ​റ​യാ​തെ​ ​വി​മ​ർ​ശി​ക്കാ​നാ​ണ് ​മു​സ്ലിം​ലീ​ഗ് ​കോ​ഴി​ക്കോ​ട് ​വ​ഖ​ഫ് ​സം​ര​ക്ഷ​ണ​ ​റാ​ലി​ ​ന​ട​ത്തി​യ​തെ​ന്ന് ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
വ​ഖ​ഫ് ​ബോ​ർ​ഡി​ലെ​ ​അ​ഴി​മ​തി​ ​പു​റ​ത്തു​ ​വ​രാ​തി​രി​ക്കാ​നാ​ണ് ​മു​സ്ലിം​ലീ​ഗ് ​വ​ർ​ഗ്ഗീ​യ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ത്.​ ​സ്വ​ന്തം​ ​നേ​താ​ക്ക​ളെ​ ​വ​ഖ​ഫ് ​ബോ​ർ​ഡി​ൽ​ ​ത​ള്ളി​ക്ക​യ​റ്റി​ ​ലീ​ഗ് ​ചെ​യ്ത​ത് ​സ​മു​ദാ​യ​ ​വ​ഞ്ച​ന​യാ​ണ്.​ ​വ​ഖ​ഫ് ​സ്വ​ത്ത് ​കൈ​യേ​റ്റം​ ​ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചോ​ ​അ​പ​ഹ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ​ ​ലീ​ഗ് ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.​ ​മ​ത​ ​സം​ഘ​ട​ന​ക​ളെ​ ​ഭി​ന്നി​പ്പി​ക്കു​ക​യാ​ണ് ​ലീ​ഗ് .​സ​മു​ദാ​യ​ത്തി​ന്റെ​ ​അ​ട്ടി​പ്പേ​ർ​ ​അ​വ​കാ​ശം​ ​ആ​രും​ ​ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നുംമ​ന്ത്രി​ ​പ​റ​ഞ്ഞു.

 ലീ​ഗ് ​തീ​വ്ര​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്നു: കോ​ടി​യേ​രി

ആ​ർ.​എ​സ്​.​എ​സ്​​ ​ഹി​ന്ദു​ത്വ​ ​തീ​വ്ര​വാ​ദം​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​പോ​ലെ,​ ​ഇ​സ്​​ലാം​ ​തീ​വ്ര​വാ​ദം​ ​​​പ്ര​ച​രി​പ്പി​ക്കാ​ൻ​ ​മു​സ്​​ലിം​ ​ലീ​ഗും​ ​രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന്​​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്​​ണ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങേ​ളോ​ട് ​പ​റ​ഞ്ഞു.

മ​ത​പ​ര​മാ​യ​ ​വേ​ർ​തി​രി​വ്​​ ​സൃ​ഷ്​​ടി​ക്കാ​നു​ള്ള​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​മാ​ണി​ത്​.​ ​ജ​മാ​അ​ത്തെ​ ​ഇ​സ്​​ലാ​മി​യു​ടെ​ ​ആ​ശ​യ​മാ​ണ്​​ ​ഇ​പ്പോ​ൾ​ ​മു​സ്ളിം​ ​ലീ​ഗി​നെ​ ​ന​യി​ക്കു​ന്ന​ത്​.​ ​അ​തി​ന്റെ​ ​തെ​ളി​വാ​ണ്​​ ​കോ​ഴി​ക്കോ​ട്​​ ​റാ​ലി​യി​ലെ​ ​പ്ര​കോ​പ​ന​ ​പ്ര​സം​ഗ​ങ്ങ​ൾ.​ ​മ​ത​മാ​ണ്​​ ​പ്ര​ശ്​​ന​മെ​ന്ന്​​ ​മു​സ്ളിം​ ​ലീ​ഗ്​​ ​പ​ര​സ്യ​മാ​യി​ ​പ​റ​യാ​ൻ​ ​തു​ട​ങ്ങി​​.​ ​മു​സ്ളിം​ ​ലീ​ഗ്​​ ​മ​ത​പാ​ർ​ട്ടി​യാ​യി​ ​മാ​റി.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ജാ​തീ​യ​മാ​യി​ ​അ​ധി​ക്ഷേ​പി​ച്ചു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കോ​ൺ​​​ഗ്ര​സ്​​ ​നി​ല​പാ​ട്​​ ​എ​ന്താ​ണ്​​?​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ളു​ടെ​ ​ക​ല്യാ​ണ​ത്തെ​ ​അ​ധി​പേ​ക്ഷി​ച്ചു.​ ​വ്യ​ത്യ​സ്​​ത​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ക​ല്യാ​ണം​ ​വ​രെ​ ​ഇ​വ​ർ​ ​അം​ഗീ​ക​രി​ക്കു​ന്നി​ല്ല.​ ​വ​ഖ​ഫ്​​ ​നി​യ​മ​ന​ ​വി​ഷ​യ​ത്തി​ലെ​ ​ലീ​ഗ്​​ ​സ​മ​രം​ ​ആ​ത്​​മാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത​താ​ണ്​.​ ​പ്ര​ശ്നം​ ​ച​ർ​ച്ച​യി​ലൂ​ടെ​ ​പ​രി​ഹ​രി​ക്കാ​മെ​ന്ന​ ​സ​മ​സ്​​ത​യു​ടെ​ ​നി​ല​പാ​ട്​​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement