മാ​ക്കാം​കു​ന്ന് ​പ​ള്ളി​യു​ടെ​ ​വ​ഞ്ചി​കു​ത്തി​ത്തു​റ​ന്ന് ​പ​ണം​ ​മോ​ഷ്ടി​ച്ചു

Saturday 11 December 2021 3:31 AM IST

പ​ത്ത​നം​തി​ട്ട​​:​ ​മാ​ക്കാം​കു​ന്ന് ​പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ​ ​വ​ഞ്ചി​ ​കു​ത്തി​ത്തു​റ​ന്ന് ​പ​തി​നാ​യി​ര​ത്തോ​ളം​ ​രൂ​പ​ ​മോ​ഷ്ടി​ച്ചു.​ ​മോ​ഷ്ടാ​വി​ന്റെ​ ​ചി​ത്രം​ ​പ​ള്ളി​യി​ലെ​ ​സി.​സി.​ടിവി​യി​ൽ​ ​പ​തി​ഞ്ഞി​ട്ടു​ണ്ട്.​ ​രാ​വി​ലെ​ ​പ​ള്ളി​ ​വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ​ ​ആ​ളാ​ണ് ​വ​ഞ്ചി​ ​കു​ത്തി​ത്തു​റ​ന്ന​ ​നി​ല​യി​ൽ​ ​ക​ണ്ട​ത്.​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വി​വ​ര​മ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സും​ ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ദ്ധ​രും​ ​സ്ഥ​ല​ത്തെ​ത്തി​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ച്ചു.​ ​സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​ബു​ധ​നാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് 1.45​നാ​ണ് ​സം​ഭ​വം.​ ​പ്രാ​ർ​ത്ഥി​ക്കാ​നെ​ന്ന​ ​വ്യാ​ജേ​ന​ ​എ​ത്തി​യ​ ​ആ​ളാ​ണ് ​മോ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​ഈ​ ​സ​മ​യം​ ​പ​ള്ളി​യി​ൽ​ ​ആ​ളു​ക​ൾ​ ​കു​റ​വാ​യി​രു​ന്നു.​ ​കു​റേ​നേ​രം​ ​അ​ക​ത്ത് ​ക​റ​ങ്ങി​യ​ ​ശേ​ഷം​ ​സ​മീ​പ​ത്തെ​ ​ബെ​ഞ്ചി​ൽ​ ​മോ​ഷ്ടാ​വ് ​ഇ​രി​ക്കു​ന്ന​താ​യി​ ​സി​സി​ ​ടി​വി​യി​ൽ​ ​വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.​ ​തു​ട​ർ​ന്ന് ​ചി​ത്ര​ത്തി​ന് ​സ​മീ​പ​ത്താ​യി​ ​ക​സേ​ര​യി​ൽ​ ​വ​ച്ചി​രു​ന്ന​ ​നേ​ർ​ച്ച​ ​വ​ഞ്ചി​യു​മാ​യി​ ​മു​ക​ളി​ല​ത്തെ​ ​നി​ല​യി​ലേ​ക്ക് ​ക​യ​റി​പ്പോ​കു​ക​യാ​യി​രു​ന്നു.​ ​ഇ​വി​ടെ​ ​വ​ച്ച് ​വ​ഞ്ചി​ ​കു​ത്തി​പ്പൊ​ളി​ച്ച് ​പ​ണ​വു​മാ​യി​ ​ഇ​യാ​ൾ​ ​പു​റ​ത്തേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്നു.

Advertisement
Advertisement