കൊവിഡിനെതിരെ ഇലക്ട്രിക് മാസ്കുമായി യു.എ.ഇ

Saturday 11 December 2021 2:17 AM IST

അബുദാബി: കൊവിഡിനെതിരെ ഇലക്ട്രിക് മാസ്‌കിന് പേറ്റന്റ് രജിസ്റ്റർ ചെയ്ത് യു.എ.ഇ സർവകലാശാല.കൊവിഡ് മഹാമാരി മൂലം മാസ്‌കുകൾക്ക് സമൂഹത്തിൽ പ്രാധാന്യമേറിയതോടെയാണ് ഇത്തരമൊരു ആശയവുമായി ഇവർ രംഗത്തെത്തിയത്. മാസ്‌കുകളിൽ പറ്റുന്ന പലതരത്തിലുള്ള വൈറസുകൾ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ പറ്റിക്കഴിഞ്ഞാൽ അത് വൈറസ് വ്യാപനത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് യു.എ.ഇ സർവകലാശാലയിലെ ഗവേഷകനായ മഹ്മൂദ് അൽ അഹ്മദിന്റെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി സംഘം ഇലക്ട്രിക് മാസ്ക് എന്ന ആശയവുമായി രംഗത്തെത്തിയത്. ഈ ഇലട്രിക് മാസ്ക്, വൈറസിനെ തടയുന്നതോടൊപ്പം വൈദ്യുതി പ്രവഹിപ്പിച്ച് പൂർണമായോ ഭാഗികമായോ അവയെ നശിപ്പിക്കുകയും ചെയ്യുന്നു. മാസ്ക് പ്രവർത്തിപ്പിക്കാനായി, ബാറ്ററിയുടെ മാതൃകയിലുള്ള പവർ സ്രോതസുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ഫ്‌ളെക്സിബിൾ ഗ്രാഫീൻ ഇലക്ട്രോഡുകളുമുണ്ട്.

Advertisement
Advertisement