സേതുരാമയ്യർ ഇസ് ബാക്ക്; സിബിഐ 5 സെറ്റിൽ ജോയിൻ ചെയ്‌ത് മമ്മൂട്ടി
Saturday 11 December 2021 5:47 PM IST
പ്രേക്ഷകരുടെ ആകാക്ഷയ്‌ക്ക് വിരാമമായി. സേതുരാമയ്യറായി പ്രേക്ഷകരെ ത്രസിപ്പിക്കാൻ സിബിഐ അഞ്ചാം സിരീസ് ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി എത്തി. സെറ്റിൽ ജോയിൻ ചെയ്‌തതായി അറിയിച്ചുളള വീഡിയോ മമ്മൂട്ടി തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. സെറ്റിലെത്തി എല്ലാവരെയും വണങ്ങുന്നതും സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി മറ്റ് അണിയറ പ്രവർത്തകർ എന്നിവർക്കൊപ്പം ഇരിക്കുന്നതുമായ വീഡിയോ പിന്നണിയിൽ സേതുരാമയ്യരുടെ ബിജിഎമ്മിന്റെയൊപ്പമാണ് മമ്മൂട്ടി ഷെയർ ചെയ്‌തിരിക്കുന്നത്.
രഞ്ജി പണിക്കർ, സായി കുമാർ,രമേഷ് പിഷാരടി, ആശ ശരത്ത് എന്നിവരും പുതിയ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്. മലയാള സിനിമാ ചരിത്രത്തിൽ ഹിറ്റ് ചിത്രങ്ങളായിരുന്നു സിബിഐ ഡയറിക്കുറിപ്പ് മുതലുളള നാല് ചിത്രങ്ങളും.