മൂന്നു മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും

Monday 13 December 2021 12:00 AM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ, ജൂനിയർ ഡോക്ടർമാരോടൊപ്പം സീനിയർ ഡോക്ടർമാരും ഒ.പി ബഹിഷ്‌കരിക്കും. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരു രോഗിയുടെ ബന്ധു ചികിത്സാ സംബന്ധമായ പിഴവ് ആരോപിച്ച് ഒരു വനിതാ ഹൗസ് സർജനെ മർദ്ദിച്ചെന്നാരോപിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സീനിയർ ഡോക്ടർമാരുടെ കെ.ജി.പി.എം.ടി.എ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഒ.പി ബഹിഷ്‌കരണം. രാവിലെ 8 മുതൽ 11 വരെ മാത്രമേ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചിട്ടുള്ളൂവെന്നും അതിനുശേഷം ഡ്യൂട്ടിക്കെത്തുമെന്നും അസോസിയേഷൻ മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഡോ. ടിനു രവി എബ്രഹാം അറിയിച്ചു.

Advertisement
Advertisement