കെ.എസ്.എഫ്. ഇ ഏജന്റ്‌സ് കൺവൻഷൻ

Monday 13 December 2021 12:00 AM IST

കാഞ്ഞിരപ്പള്ളി: കെ.എസ്.എഫ്. ഇ ഏജന്റ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) കാഞ്ഞിരപ്പള്ളി താലൂക്ക് കൺവെൻഷൻ ഏരിയാ സെക്രട്ടറി പി.എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗം എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി. അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം പി.ജി.വിജയൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സോജൻ ജോസഫ് (പ്രസിഡന്റ് ) എബി ജോൺ (വൈസ് പ്രസിഡന്റ് ) രഞ്ജിത്ത് എം.ആർ (സെക്രട്ടറി) മുഹമ്മദ് ഹാഷിം (ജോ.സെക്രട്ടറി) മിനി കെ.കെ. (ട്രഷറർ) എന്നിവർ ഭാരവാഹികളായി 15 അംഗ താലൂക്ക് കമ്മിറ്റിയെയും 9 അംഗ എക്‌സിക്യൂട്ടിവിനെയും കൺവൻഷൻ തെരഞ്ഞെടുത്തു. രഞ്ജിത്ത് എം.ആർ. സ്വാഗതവും സോജൻ ജോസഫ് നന്ദിയും പറഞ്ഞു.

Advertisement
Advertisement