വി.കെ. കൃഷ്ണൻ വി.എം. സുധീരന് പതാക കൈമാറും

Sunday 12 December 2021 10:38 PM IST

തൃശൂർ : വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനും എതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ നയിക്കുന്ന ജൻ ജാഗരൺ അഭിയാൻ പദയാത്ര തിങ്കളാഴ്ച വൈകിട്ട് 4 ന് തെക്കേഗോപുരനടയിൽ നിന്ന് ആരംഭിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.

ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിഷേധ യാത്രയുടെ ഉദ്ഘാടനം, കേരളത്തിൽ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളിൽ ഏറ്റവും പ്രായമുള്ള സ്വാതന്ത്ര്യ സമര സേനാനി 97 വയസുള്ള പാവറട്ടി സ്വദേശി വി.കെ. കൃഷ്ണൻ പതാക കൈമാറി നിർവഹിക്കും. 110 മണ്ഡലങ്ങളിൽ നിന്നും 1,000 കണക്കിന് കോൺഗ്രസ് പ്രവർത്തകന്മാർ പങ്കെടുക്കുന്ന കേന്ദ്ര കേരള സർക്കാരുകൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ ഒരു വലിയ പ്രതിഷേധമാണ് ഈ പദയാത്ര. സ്വരാജ് റൗണ്ട് ചുറ്റി കൂർക്കഞ്ചേരിയിലൂടെ നെടുപുഴ കസ്തൂർഭ കേന്ദ്രത്തിന് സമീപം പദയാത്ര സമാപിക്കും. സമാപന സമ്മേളനത്തിൽ കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. തുടർന്ന് വി.എം. സുധീരന്റെയും, ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തിൽ തെരഞ്ഞെടുക്കപെട്ട കോൺഗ്രസ് നേതാക്കൾ നെടുപുഴ കോളനിയിൽ താമസിക്കും. തുടർന്ന് ചൊവ്വാഴ്ച രാവിലെ നെടുപുഴ പ്രദേശത്തെ സാധാരണ ജനങ്ങളുമായി നേതാക്കൾ സംവദിക്കും.


ന​ഗ​ര​ത്തി​ൽ​ ​ഇ​ന്ന് ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം

തൃ​ശൂ​ർ​ ​:​ ​ഡി.​സി.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​റാ​ലി​യോ​ട് ​അ​നു​ബ​ന്ധി​ച്ച് ​വൈ​കി​ട്ട് ​മൂ​ന്ന് ​മു​ത​ൽ​ ​രാ​ത്രി​ 9​ ​വ​രെ​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം​ ​ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​സ്വ​രാ​ജ് ​റൗ​ണ്ട്,​ ​കു​റു​പ്പം​ ​റോ​ഡ്,​ ​ചെ​ട്ടി​യ​ങ്ങാ​ടി,​ ​വെ​ളി​യ​ന്നൂ​ർ,​ ​കൂ​ർ​ക്ക​ഞ്ചേ​രി,​ ​വ​ലി​യാ​ലു​ക്ക​ൽ,​ ​വ​നി​ത​ ​പൊ​ളി​ടെ​ക്‌​നി​ക്ക് ​എ​ന്നീ​ ​വ​ഴി​യി​ലൂ​ടെ​യാ​ണ് ​ക​ട​ന്നു​ ​പോ​കു​ന്ന​ത്.
പ​ദ​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​എ​ത്തു​ന്ന​ ​വ​ള​ണ്ടി​യ​ർ​മാ​രെ​ ​കൊ​ണ്ടു​വ​രു​ന്ന​ ​വാ​ഹ​നം​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ഇ​റ​ക്കി​യ​ ​ശേ​ഷം​ ​വ​ലി​യാ​ലു​ക്ക​ലി​ൽ​ ​എ​ത്തി​യ​ ​ശേ​ഷം​ ​നെ​ടു​പു​ഴ​ ​വ​നി​താ​ ​പോ​ളി​ടെ​ക്‌​നി​ക്കി​ന് ​മു​ൻ​വ​ശ​ത്തു​ള്ള​ ​ക്ഷേ​ത്ര​മൈ​താ​നി​യി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്യ​ണ​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

Advertisement
Advertisement