കൂനൂർ ഹെലികോപ്റ്റർ അപകടം: മൊബൈൽ കസ്റ്റഡിയിലെടുത്തു

Monday 13 December 2021 12:45 AM IST

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ അവസാന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലെ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചു. കോയമ്പത്തൂർ രാമനാഥപുരം തിരുവള്ളുവർ നഗറിലെ ഫോട്ടോഗ്രാഫർ ജോയ് കാട്ടേരി റെയിൽവേ പാളത്തിന് സമീപത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം ജോയ് കോയമ്പത്തൂർ കമ്മിഷണർ ഓഫീസിൽ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.

സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സംഘം. എഫ്.ഡി.ആർ, കോക്ക്പിറ്റ് റെക്കാഡർ എന്നിവ പരിശോധിക്കുകയാണ്. അന്വേഷണത്തിന് റഷ്യയുടെ സാങ്കേതിക സഹകരണം തേടണമോയെന്ന കാര്യത്തിലും ഉടൻ തീരുമാനമെടുത്തേക്കും.

തകർന്ന ഹെലികോപ്ടറിന്റെ അവശേഷിക്കുന്ന മുഴുവൻ ഭാഗങ്ങളും ശേഖരിക്കുകയാണ്. തകർന്ന ഹെലികോപ്റ്റർ പുനർനിർമ്മിക്കാനും ശ്രമമുണ്ട്.

Advertisement
Advertisement