പി. രഘുനാഥ് സി.പി.എം മാരാരിക്കുളം ഏരിയാ സെക്രട്ടറി

Monday 13 December 2021 12:55 AM IST

മാരാരിക്കുളം: സി.പി.എം മാരാരിക്കുളം ഏരിയാ സെക്രട്ടറിയായി പി. രഘുനാഥിനെ തിരഞ്ഞെടുത്തു. കലവൂരിൽ ചേർന്ന ഏരിയാ സമ്മേളനം 21അംഗ കമ്മി​റ്റിയെയും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം കെ.ഡി. മഹീന്ദ്രന്റെ ഒഴിവിൽ മുഹമ്മയിലെ ടി. ഷാജിയെ ഉൾപ്പെടുത്തി. ഏരിയാ കമ്മ​റ്റി അംഗങ്ങങ്ങളായി സി.കെ. സുരേന്ദ്രൻ, എൻ.എസ്. ജോർജ്, എൻ.പി. സ്‌നേഹജൻ, ആർ. റിയാസ്, സി. കുശൻ, കെ.പി. ഉല്ലാസ്, കെ.ടി. മാത്യു, ജെ. ജയലാൽ, പി. രഘുനാഥ്, ഡി. ഷാജി, വി.ഡി. അംബുജാക്ഷൻ, സി.വി. നടരാജൻ, പി.പി. സംഗീത, എം.എസ്. സന്തോഷ്, ആർ. രാഹുൽ, സി.കെ. രതികുമാർ, കെ.എസ്. വേണുഗോപാൽ, വി.സി. ശ്രീജിത്ത്, പി.എ. ജുമൈലത്ത്, സി.എൽ. രാജ്‌മോഹൻ എന്നിവരെ തിരഞ്ഞെടുത്തു.

കർഷക സംഘം ഏരിയാ സെക്രട്ടറി എ.എം. ഹനീഫിനെ ക്ഷണിതാവായും ജില്ലാ സമ്മേളന പ്രതിനിധികളായി 14പേരെയും തിരഞ്ഞെടുത്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ച പി. രഘുനാഥ് 12 വർഷത്തിലധികമായി ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരുകയാണ്.

Advertisement
Advertisement