ചാൻസലർ പദവി മാറ്റണമെന്ന് യു.ഡി.എഫും പറഞ്ഞു

Tuesday 14 December 2021 12:44 AM IST

തിരുവനന്തപുരം: ഗവർണറിൽ നിന്ന് ചാൻസലർ പദവി മാ​റ്റണമെന്ന് ഉമ്മൻചാണ്ടി സർക്കാർ നിലപാടെടുത്തിരുന്നു.കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി ചീഫ് ജസ്​റ്റിസായിരുന്ന മദൻമോഹൻ പൂഞ്ചിയെ കേന്ദ്ര സർക്കാർ 2007ൽ കമ്മിഷനായി നിയമിച്ചിരുന്നു. കമ്മിഷൻ 2010ൽ റിപ്പോർട്ട് നൽകി. റിപ്പോർട്ടിലെ പ്രധാന ശുപാർശ സർവകലാശാല ചാൻസലർ പോലുള്ള പദവികളിൽ നിന്ന് ഗവർണർമാരെ ഒഴിവാക്കണമെന്നായിരുന്നു. . കമ്മിഷന്റെ ശുപാർശയിൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും അഭിപ്രായം തേടി. നിലപാട് അറിയിച്ചുകൊണ്ട് 2015ന് ഓഗസ്​റ്റ് 26ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിലാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഈ നിലപാടെടുത്തത്. ഗവർണർമാർ നിയമപരമായ ബാധ്യതകൾ ഏ​റ്റെടുക്കുന്നത് അധികാര സംഘർഷത്തിനിടയാക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

Advertisement
Advertisement