ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന് ​മ​ർ​ദ്ദ​നം​;​ ​കേ​സെ​ടു​ത്തു

Tuesday 14 December 2021 12:29 AM IST

ആ​ല​പ്പു​ഴ​:​ ​ടി​ക്ക​റ്റ് ​സം​ബ​ന്ധി​ച്ച​ ​ത​ർ​ക്ക​ത്തി​ൽ​ ​ട്രാ​ൻ​സ്ജെ​ൻ​ഡ​റി​നെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ർ​ ​മ​ർ​ദ്ദി​ച്ചെ​ന്ന​ ​പ​രാ​തി​യി​ൽ​ ​കേ​സെ​ടു​ത്തു.​ ​കൈ​ന​ക​രി​ ​ല​ക്ഷം​വീ​ട് ​കോ​ള​നി​യി​ൽ​ ​അ​മ്പ​നാ​ട് ​ര​മ്യ​ ​എ​ന്ന​ ​രോ​ഹി​താ​ണ് ​(29​)​ ​സൗ​ത്ത് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​ചേ​ർ​ത്ത​ല​യി​ൽ​ ​നി​ന്ന് ​ആ​ല​പ്പു​ഴ​യ്ക്ക് ​ടി​ക്ക​റ്റെ​ടു​ത്ത​ ​ര​മ്യ​ ​ആ​ല​പ്പു​ഴ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​ഇ​റ​ങ്ങാ​തെ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​ജം​ഗ്ഷ​നി​ൽ​ ​ഇ​റ​ങ്ങ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​നി​ര​ക്ക് ​വ്യ​ത്യാ​സ​മു​ള്ള​തി​നാ​ൽ​ ​ടി​ക്ക​റ്റെ​ടു​ക്ക​ണ​മെ​ന്ന് ​ക​ണ്ട​ക്ട​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​തേ​ ​തു​ട​ർ​ന്നാ​ണ് ​ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​ത​ർ​ക്ക​ത്തി​നി​ടെ​ ​ക​ണ്ട​ക്ട​റും​ ​ഡ്രൈ​വ​റും​ ​ചേ​ർ​ന്ന് ​ത​ന്നെ​ ​മ​ർ​ദ്ദി​ച്ചെ​ന്ന് ​പ​രാ​തി​പ്പെ​ട്ട​ ​ര​മ്യ​ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​കോ​ഴി​ക്കോ​ട് ​താ​മ​ര​ശേ​രി​ ​യൂ​ണി​റ്റി​ലെ​ ​ബ​സ് ​ജീ​വ​ന​ക്കാ​രി​ൽ​ ​നി​ന്ന് ​ഇ​ന്ന​ലെ​ ​പൊ​ലീ​സ് ​മൊ​ഴി​യെ​ടു​ത്തു.

Advertisement
Advertisement