ഗുണഭോക്തൃ സംഗമം നടത്തി

Wednesday 15 December 2021 12:00 AM IST

ചങ്ങനാശേരി: പി.എം.എ.വൈ ആവാസ് ചെക്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭവനരഹിതരായ ഗുണഭോക്താക്കളുടെ സംഗമവും ധനസഹായവിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥലത്തിന്റെ പ്രമാണം ദാരിദ്ര ലഘൂകരണ വിഭാഗ പ്രോജക്ട് ഡയറക്ടർ പി.എസ് ഷിനോ കൈമാറി. വി.ഇ.ഒ മാർക്കുള്ള ലാപ്‌ടോപ്പ് വിതരണം ജില്ലാ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ ജി. അനീസ് നിർവഹിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനൻ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ബിന്ദു ജോസഫ് സ്വാഗതവും എം.ഇ ഷാജി നന്ദിയും പറഞ്ഞു.

Advertisement
Advertisement