കൊങ്കിണി ഭാഷയ്ക്ക് ചെയർ സ്ഥാപിക്കാൻ കണ്ണൂർ സർവകലാശാല

Tuesday 14 December 2021 10:21 PM IST

പ്രൊ വൈസ് ചാൻസിലറായി പ്രൊഫ സാബു അബ്ദുൽഹമീദിന് പുനർനിയമനം.

കണ്ണൂർ:പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള 2019-20 റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ പ്രകാരം കാസർകോട് ജില്ലയിൽ കൊങ്കിണി ഭാഷയിൽ ഒരു ചെയർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ശുപാർശ സമർപ്പിക്കാൻ സമിതി രൂപീകരിച്ചു. കെമിസ്ട്രി, ഹിന്ദി, ഹിസ്റ്ററി, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഭാഗങ്ങളിലേക്ക് നടത്തിയ സർവകലാശാല അദ്ധ്യാപക നിയമനങ്ങളുടെ റാങ്ക് ലിസ്റ്റുകൾക്ക് യോഗം അംഗീകാരം നൽകി.

സർവകാലാശാല നീലേശ്വരം കാമ്പസിൽ ഇന്റഗ്രേറ്റഡ് എം.കോം, പി ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ് പ്രോഗ്രാമുകൾ ആരംഭിക്കാൻ തത്വത്തിൽ തീരുമാനമായി. നിർദേശങ്ങൾ സമർപ്പിക്കാൻ ഏകാംഗ ഉപസമിതിയെ ചുമതലപ്പെടുത്തി.മൂന്ന് ഐ.എച്ച്.ആർ.ഡി കോളേജുകളിൽ 202122 വർഷത്തേക്ക് പുതിയ പ്രോഗ്രാമുകൾക്ക് പ്രൊവിഷണൽ അഫിലിയേഷൻ നൽകാൻ തീരുമാനിച്ചു.കെ ഡിസ്‌കിന് കണ്ണൂർ സർവകലാശാല സെൻട്രൽ ലൈബ്രറി ഉപയോഗിക്കാൻ ഇൻസ്റ്റിററ്യൂഷണൽ അംഗത്വത്തിന് ഉടമ്പടിയ്ക്ക് വിധേയമായി അനുമതി നൽകാൻ തീരുമാനം.

ബോർഡ് ഓഫ് സ്റ്റഡീസ് സംബന്ധിച്ച ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ സ്റ്റാററ്യൂട്ട് നിർദേശങ്ങൾ ഭേദഗതി ചെയ്യാനും യോഗത്തിൽ തീരുമാനമായി .

Advertisement
Advertisement