സു​ജി​ത്ത് ​വാ​സു​ദേ​വിന്റെ ​സം​വി​ധാ​നത്തിൽ ടൊ​വി​നോ​ ​തോ​മ​സ്‌ ഫോ​റ​ൻ​സി​ക്ക് ​സ്‌പെ​ഷ്യ​ലി​സ്റ്റാവുന്നു

Thursday 18 April 2019 1:13 AM IST

ജെ​യിം​സ് ​ആ​ൻ​ഡ് ​ആ​ലീ​സി​നും​ ​ഓ​ട്ട​ർ​ഷ​യ്ക്കും​ ​ശേ​ഷം​ ​പ്ര​ശ​സ്ത​ ​കാ​മ​റാ​മാ​ൻ​ ​സു​ജി​ത്ത് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫോ​റ​ൻ​സി​ക്കി​ൽ​ ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​കു​ന്നു.​ ​ടൊ​വി​നോ​ ​ഒ​രു​ ​ഫോ​റ​ൻ​സി​ക്‌​സ് ​സ്പെ​ഷ്യ​ലി​സ്റ്റാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​സെ​വ​ന്ത് ​ഡേ​യു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​അ​ഖി​ൽ​ ​പോ​ളും​ ​അ​ന​സ്‌​ഖാ​നും​ ​ചേ​ർ​ന്നാ​ണ്.

ഒ​ക്ടോ​ബ​റി​ലാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ക്കു​ന്ന​ത്.​ഇ​തി​ന് ​മു​ൻ​പ് ​സു​ജി​ത്ത് ​ഒ​രു​ ​ബോ​ളി​വു​ഡ് ​ചി​ത്ര​ത്തി​ന് ​കാ​മ​റ​ ​ച​ലി​പ്പി​ക്കു​ന്നു​ണ്ട്.​പ​‌ൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​എ​സ്ര​യു​ടെ​ ​റീ​മേ​ക്കാ​ണി​ത്.
കൽക്കി​, ലൂക്ക എന്നീ ചി​ത്രങ്ങൾ പൂർത്തി​യാക്കി​യശേഷം പി​. ബാലചന്ദ്രൻ തി​രക്കഥ രചി​ക്കുന്ന ഒരു നവാഗതസംവി​ധായകന്റെ ചി​ത്രത്തി​ലാണ് ടൊവി​നോ അഭി​നയി​ക്കുന്നത്. ഇതി​നുശേഷം ജോസഫി​ന്റെ തി​രക്കഥാകൃത്ത് ഷാഹി​ കബീർ രചന നി​ർവഹി​ക്കുന്ന ആരവത്തി​ൽ അഭി​നയി​ക്കും. ആരവത്തി​നുശേഷമാണ് ഫോറൻസി​ക്കി​ന് ടൊവി​നോ ഡേറ്റ് നൽകി​യി​രി​ക്കുന്നത്.