വനിതകൾക്കായുള്ള 100 മികച്ച തൊഴിലിടങ്ങളിൽ യു.എസ്.ടിയും

Wednesday 15 December 2021 2:18 AM IST

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം തവണയും സ്ത്രീകൾക്കുള്ള 100 മികച്ച തൊഴിലിടങ്ങളിൽ ഇടംപിടിച്ച് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യു.എസ്.ടി. ലിംഗപരമായ വൈവിദ്ധ്യം, സമത്വം, മതിയായ ഉൾപ്പെടുത്തൽ എന്നീ കാര്യങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് യു.എസ്.ടിയെ ബഹുമതിക്ക് അർഹമാക്കിയത്. ജോലിസ്ഥലത്ത് മതിയായ സ്ത്രീപ്രാതിനിദ്ധ്യം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്കായുള്ള 'എക്സംപ്ലർ ഒഫ് ഇൻക്ലൂഷൻ' അംഗീകാരവും യു.എസ്.ടിക്കാണ്. രാജ്യത്തെ പ്രമുഖ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ സൊല്യൂഷൻസ് സ്ഥാപനമായ അവതാറും അമേരിക്കയിൽ ഇതേ മേഖലയിലെ സജീവ സാന്നിദ്ധ്യമായ സെറാമൗണ്ടും (നേരത്തേ വർക്കിംഗ് മദർ മീഡിയ) ചേർന്നാണ് യു.എസ്.ടിക്ക് ഈ പുരസ്‌‌കാരം നൽകിയത്.

Advertisement
Advertisement