ഒമിക്രോൺ 101: കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം

Saturday 18 December 2021 12:12 AM IST

ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ 10 പുതിയ ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്താകെ ഒമിക്രോൺ കേസുകളുടെ എണ്ണം 101 ആയി. കൂടുതൽ ജാഗ്രതാ വേണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

ഇന്ത്യയിലെ 19 ജില്ലകൾ കൂടുതൽ അപകട സാദ്ധ്യതയിലാണ്. ഡൽഹിയിൽ ഒമിക്രോൺ കേസുകളുടെ എണ്ണം 22 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ-32. ഇതിൽ 3 വയസുള്ള ആൺകുട്ടിയും 18 മാസം പ്രായമുള്ള ഒരു പെൺകുട്ടിയുമുണ്ടെന്നത് ആശങ്ക ഉയർത്തുകയാണ്. രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത്.

Advertisement
Advertisement