കോൺഫറൻസ് ഹാൾ ഉദ്ഘാടനം

Saturday 18 December 2021 2:35 AM IST

തിരുവനന്തപുരം: കേരള ഓർത്തോപീഡിക് അസോസിയേഷന്റെ ( കെ.ഒ.എ ) കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം കെ.ഒ.എ മുൻ പ്രസിഡന്റ് ഡോ.കെ.പി. റാംകുമാർ നിർവഹിച്ചു. കൊച്ചി ഐ.എം.എ ഹൗസിൽ നടന്ന ചടങ്ങിൽ കെ.ഒ.എ പ്രസിഡന്റ് ഡോ. റാം മോഹൻ കെ.പി അദ്ധ്യക്ഷത വഹിച്ചു. കെ.ഒ.എ സെക്രട്ടറി ഡോ. സുബിൻ സുഗത് സ്വാഗതം പറഞ്ഞു. കെ.ഒ.എ മൊബൈൽ ആപ്പിന്റെ ഉദ്ഘാടവും ഡോ. റാം മോഹൻ കെ.പി നിർവഹിച്ചു. കെ.ഒ.എ മുൻ പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിച്ചു. കെ.ഒ.എയുടെ ചരിത്രത്തെ ആധാരമാക്കി ഡോ.എം. വിജയമോഹൻ നിർമ്മിച്ച വീഡിയോയുടെ പ്രദർശനവും വേദിയിൽ നടന്നു.

ഐ.എം.എ ബിൽഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡോ.വി.പി. കുരിയിപ്പ്, ഐ.എം.എ അംഗം ഡോ.എം. നാരായണൻ, കെ.ഒ.എ പ്രസിഡന്റ് ഇലക്റ്റഡ് ഡോ.എസ്. രാമകൃഷ്‌ണൻ, വൈസ് പ്രസിഡന്റ് ഡോ. ശശികുമാർ. സി എന്നിവർ സംസാരിച്ചു. ട്രഷറർ ഡോ. അൻസു ആനന്ദ്. എ നന്ദി പറഞ്ഞു.

Advertisement
Advertisement