തനത് രുചിക്കൂട്ടിന്റെ കലവറയൊരുക്കി അഗ്രോ ഫുഡ് പ്രോ

Saturday 18 December 2021 2:51 AM IST

തിരുവനന്തപുരം: കാർഷികാധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണന പ്രോത്സാഹത്തിനായി വ്യവസായ,​ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ആരംഭിച്ച കേരള അഗ്രോ ഫുഡ് പ്രോ പ്രദർശന - വിപണനമേള തനത് രുചിക്കൂട്ടിന്റെ രസക്കലവറയാകുന്നു. ഭക്ഷ്യോത്പന്നങ്ങൾ,​ ഭക്ഷ്യ സംസ്‌കരണത്തിനുള്ള യന്ത്രങ്ങൾ എന്നിവയ്‌ക്ക് പുറമെ ഈ മേഖലയിലെ സാങ്കേതിക സ്ഥാപനങ്ങളും മേളയിലുണ്ട്. ഏതാണ്ട് 120 സ്‌റ്റാളുകളിലായാണ് മേള നടക്കുന്നത്.

രുചിവൈവിദ്ധ്യങ്ങളുടെ കലവറ തുറക്കുന്നതിനൊപ്പം ഗ്രാമങ്ങളുടെ തനത് രുചിപ്പെരുമയും മേളയുടെ പ്രധാന ആകർഷണമാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിൽ നിന്നായി വ്യത്യസ്തതയുടെ രുചിക്കൂട്ടുകളുമായാണ് നിരവധി സംരംഭകർ മേളയിലെത്തിയിരിക്കുന്നത്.

 മന്ത്രിയും രുചിച്ചു നോക്കി

ഇന്നലെ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം മന്ത്രി പി. രാജീവ് മേളയിലെ സ്‌റ്റാളുകൾ സന്ദർശിച്ചു. വിവിധ സ്റ്റാളുകളിൽ ഉത്പന്നങ്ങളെപ്പറ്റി കൗതുകത്തോടെ ചോദിച്ചറിഞ്ഞ മന്ത്രി ഏതാനും ഉത്പന്നങ്ങൾ വാങ്ങുകയും ചെയ്തു.

Advertisement
Advertisement