പഴഞ്ചൻ പ്രണയത്തിൽ റോണിയും വിൻസിയും
ചോക്ളേറ്റ് , ട്രാഫിക്, ഉണ്ട, ഹെലൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ റോണി ഡേവിഡ് നായകനാകുന്നു. ബിനീഷ് കളരിക്കൽ സംവിധാനം ചെയ്യുന്ന പഴഞ്ചൻ പ്രണയം എന്ന ചിത്രത്തിൽ കനകം കാമിനി കലഹം, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ വിൻസി അലോഷ്യസാണ് നായിക. വികൃതിയിലൂടെ ശ്രദ്ധേയായ വിൻസി അലോഷ്യസിന്റെ നാലാമത്തെ ചിത്രമാണ് പഴഞ്ചൻ പ്രണയം. ഇതിഹാസ മൂവീസ് അവതരിപ്പിക്കുന്ന ചിത്രത്തിന് കിരൺ ലാൽ എം. രചന നിർവഹിക്കുന്നു. അമോഷ് പുതിയാട്ടിലാണ് ഛായാഗ്രഹണം. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ എസ്. ബിനു . ടെക്നിക്കൽ ഹെഡ് സിനോജ് പി. അയ്യപ്പൻ. ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, സംഗീതം സതീഷ് രഘുനാഥൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, മേക്കപ്പ് മനോജ് അങ്കമാലി.