നാടക പുരസ്‌കാര സമർപ്പണം

Sunday 19 December 2021 12:00 AM IST

ആലപ്പുഴ: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടക മത്സര വിജയികൾക്കുള്ള പുരസ്‌കാരസമർപ്പണം പുന്നപ്രയിൽ 21ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുന്നപ്ര ഫൈൻ ആർട്‌സ് സൊസൈറ്റിയാണ് ചടങ്ങ്. വൈകിട്ട് 5.30ന് പുന്നപ്ര കാർമ്മൽ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്‌കാര സമർപ്പണം നടത്തും. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനാകും. തുടർന്ന് പുരസ്‌കാരത്തിന് അർഹമായ സൗപർണികയുടെ ഇതിഹാസം നാടകം അരങ്ങേറും. വാർത്താസമ്മേളനത്തിൽ പുന്നപ്ര ഫൈൻ ആർട്‌സ് സൊസൈറ്റി രക്ഷാധികാരി അലിയാർ പുന്നപ്ര, പ്രസിഡന്റ് ജി. രാജഗോപാലൻ നായർ, ജനറൽ സെക്രട്ടറി ജോബ് ജോസഫ്, സെക്രട്ടറി കെ.ജെ. ജോബ്, മധു പുന്നപ്ര എന്നിവർ പങ്കെടുത്തു.

Advertisement
Advertisement