അഭിഭാഷകനെ കൊല്ലാൻ കോടതിയിൽ ബോംബ് വച്ച ശാസ്‌ത്രജ്ഞൻ അറസ്റ്റിൽ

Sunday 19 December 2021 12:45 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​വ്യ​ക്തി​ ​വി​രോ​ധം​ ​മൂ​ത്ത് ​അ​യ​ൽ​ക്കാ​ര​നാ​യ​ ​അ​ഭി​ഭാ​ഷ​ക​നെ​ ​വ​ധി​ക്കാ​ൻ​ ​ഡ​ൽ​ഹി​ ​രോ​ഹി​ണി​ ​ജി​ല്ലാ​ ​കോ​ട​തി​യി​ൽ​ ​ടി​ഫി​ൻ​ ​ബോം​ബ് ​സ്‌​ഫോ​ട​നം​ ​ന​ട​ത്തി​യ​ ​പ്ര​തി​രോ​ധ​ ​വ​കു​പ്പി​ലെ​ ​(​ ​ഡി.​ ​ആ​ർ.​ ​ഡി.​ ​ഒ​ ​)​ ​സീ​നി​യ​ർ​ ​ശാ​സ്‌​ത്ര​ജ്ഞ​ൻ​ ​ഭ​ര​ത് ​ഭൂ​ഷ​ൺ​ ​ക​ടാ​രി​യ​ ​(47​)​ ​അ​റ​സ്റ്റി​ലാ​യി.​ ​ഇ​തേ​ ​കോ​ട​തി​യി​ലെ ​​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​മി​ത് ​വ​സി​ഷ്‌​ഠി​നെ​ ​വ​ധി​ക്കാ​നാ​ണ് ​ബോം​ബ് ​വ​ച്ച​തെ​ന്ന് ​പ്ര​തി​ ​​ഡ​ൽ​ഹി​ ​പൊ​ലീ​സി​നോട് സമ്മതി​ച്ചു. ​ഇ​യാ​ളു​ടെ​ ​ഫ്ലാ​റ്റി​ൽ​ ​നി​ന്ന് ​ബോം​ബ് ​നി​ർ​മ്മാ​ണ​ ​വ​സ്തു​ക്ക​ൾ​ ക​ണ്ടെ​ടു​ത്തു.
ഡി​സം​ബ​ർ​ 9​ന് ​കോ​ട​തി​യി​ലെ​ 102​-ാം​ ​മു​റി​യി​ലു​ണ്ടാ​യ​ ​തീ​വ്ര​ത​ ​കു​റ​ഞ്ഞ​ ​സ്‌​ഫോ​ട​ന​ത്തി​ൽ​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​ന് ​പ​രി​ക്കേ​റ്റി​രു​ന്നു.​ ​ഒ​രു​ ​ഫ്ളാ​റ്റി​ലെ​ ​ഒ​ന്നാം​ ​നി​ല​യി​ലും​ ​മൂ​ന്നാം​ ​നി​ല​യി​ലും​ ​താ​മ​സ​ക്കാ​രാ​യ​ ​ഭ​ര​ത് ​ഭൂ​ഷ​ണും​ ​അ​ഡ്വ.​ ​അ​മി​ത് ​വ​സി​ഷ്‌​ഠും​ ​ത​മ്മി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​തു​ട​രു​ന്ന​ ​വ്യ​ക്തി​ ​വി​രോ​ധ​മാ​ണ് ​സ്‌​ഫോ​ട​ന​ത്തി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​ഇ​രു​വ​രും​ ​പ​ര​സ്‌​പ​രം​ ​നി​ര​വ​ധി​ ​കേ​സു​ക​ൾ​ ​ കൊടുത്തി​ട്ടുണ്ട്. ​ ​ഈ​ ​കേ​സു​ക​ളി​ലെ​ ​വി​ചാ​ര​ണ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ന​ട​ന്നു​വ​രി​ക​യാ​ണ്.​ ​അ​മി​ത് ​കോ​ട​തി​യി​ൽ​ ​വ​രു​മെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​ഭൂ​ഷ​ൺ​ ​സ്വ​യം​ ​നി​ർ​മ്മി​ച്ച​ ​ടി​ഫി​ൻ​ ​ബോം​ബ് ​ലാ​പ്ടോ​പ്പ് ​ബാ​ഗി​ൽ​ ​കോ​ട​തി​യി​ൽ​ ​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു. അ​മോ​ണി​യം​ ​നൈ​ട്രേ​റ്റ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സാ​ധ​ന​ങ്ങ​ളാ​ണ് ​ബോം​ബ് ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച​ത്.​ ​ഒാ​ൺ​ലൈ​നി​ലാ​ണ് ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങി​യ​ത്.​ ​മോ​ഷ​ണം​ ​ത​ട​യാ​ൻ​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ഘ​ടി​പ്പി​ക്കു​ന്ന​ ​സെ​ൻ​സ​ർ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ബോം​ബി​ന്റെ​ ​റി​മോ​ട്ട് ​ക​ൺ​ട്രോ​ൾ​ ​നി​ർ​മ്മി​ച്ച​ത്.​എ​ന്നാ​ൽ​ ​പ്ര​തി​ ​ഉ​ദ്ദേ​ശി​ച്ച​ ​തീ​വ്ര​ത​യോ​ടെ​ ​സ്‌​ഫോ​ട​നം​ ​ന​ട​ന്നി​ല്ല.
ഡ​ൽ​ഹി​ ​പൊ​ലീ​സി​ന്റെ​ ​പ്ര​ത്യേ​ക​ ​വി​ഭാ​ഗം​ ​ര​ണ്ട് ​സം​ഘ​ത്തെ​യാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​നി​യോ​ഗി​ച്ച​ത്.​ ​കോ​ട​തി​ ​വ​ള​പ്പി​ൽ​ ​നൂ​റി​ലേ​റെ​ ​സി​സി​ടി​വി​ ​കാ​മ​റ​ക​ൾ​ ​സ്ഥാ​പി​ച്ച​ത് ​ഉ​പ​കാ​ര​പ്പെ​ട്ടു.​ ​ഡി​സം​ബ​ർ​ 9​ന് ​കോ​ട​തി​യി​ലും​ ​പ​രി​സ​ര​ത്തും​ ​വ​ന്ന​ ​ആ​യി​ര​ത്തോ​ളം​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചി​രു​ന്നു.
ബോം​ബ് ​വ​ച്ച​ ​ലാ​പ്ടോ​പ്പ് ​ബാ​ഗാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ 2006​ൽ​ ​ബാ​ഗ് ​നി​ർ​മ്മി​ച്ച​ ​മും​ബ​യി​ലെ​ ​ക​മ്പ​നി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്റ്റോ​ക്ക് ​ലി​സ്റ്റ് ​എ​ടു​പ്പി​ച്ചു.​ ​അ​തി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​വി​വ​ര​ങ്ങ​ളാ​ണ് ​പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള​ ​സൂ​ച​ന​ക​ൾ​ ​ന​ൽ​കി​യ​ത്. ​

Advertisement
Advertisement