പി.ആർ. കുറുപ്പ് ചരമവാർഷികാചരണം തുടങ്ങി: പോരാട്ടചരിത്രമുള്ള നേതാവ്:അഡ്വ: പ്രേമനാഥ്

Saturday 18 December 2021 11:04 PM IST
സോഷ്യലിസ്റ്റ് മഹിളാ നേതാവ് പത്മജഭരതൻ പി.ആർ. ചരമ വാർഷികാചരണജ്യോതി തെളിയിക്കുന്നു

പാനൂർ: പി.ആർ പോരാട്ടങ്ങളുടെ ചരിത്രമുള്ള നേതാവായിരുന്നുവെന്ന് എൽ.ജെ.ഡി സംസ്ഥാന

വൈസ് പ്രസിഡന്റ് അഡ്വ: എം.കെ. പ്രേംനാഥ് പറഞ്ഞു. പുത്തൂരിൽ പി .ആർ. കുറുപ്പിന്റെ 21ാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് സമരത്തിന്റെയും മുന്നിൽ അണികളോടൊപ്പം നില്ക്കുന്ന പി.ആർ. സാധാരണക്കാർക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പൊതുജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും പാവങ്ങളുടെ പടത്തലവനായി മാറിയത് പാവങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി സോഷ്യലിസ്റ്റാശയം മുറുകെ പിടിച്ച് പോരാടിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

പി.ആറിന്റെ സ്മൃതിമണ്ഡപത്തിൽ എൽ ജെഡി പ്രവർത്തകരും നേതാക്കളും സോഷ്യലിസ്റ്റ് അനുഭാവികളും കുടുംബാംഗങ്ങളും നടത്തിയ പുഷ്പാർച്ചനയ്ക്ക് ശേഷം മുതിർന്ന സോഷ്യലിസ്റ്റ് മഹിള നേതാവ് പത്മജ ഭരതൻ വാർഷികാചരണജ്യോതി തെളിയിച്ചു . സംഘാടകസമിതി ചെയർമാൻ രവീന്ദ്രൻ കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ,​ എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറിമാരായ വി.കെ. കുഞ്ഞിരാമൻ, കെ.പി. ചന്ദ്രൻ , എൽ. വൈ.ജെ .ഡി സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീൺ, ഒ.പി. ഷീജ, ടി.പി. അനന്തൻ, എൻ. ധനജ്ഞയൻ , കരുവാങ്കണ്ടി ബാലൻ, കെ.കുമാരൻ, സംസാരിച്ചു. പി ദിനേശൻ സ്വാഗതവും എം.കെ.രജ്ഞിത്ത് നന്ദിയും പറഞ്ഞു.

Advertisement
Advertisement