ഐക്യദാർഢ്യ കൂട്ടായ്മ

Sunday 19 December 2021 12:27 AM IST

കിളിമാനൂർ:സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം പി ഉൾപ്പെടെയുള്ള 12 എം പിമാർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് .'അവർ പോരാടിയത് ജനങ്ങൾക്കു വേണ്ടി ' മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല എന്ന മുദ്രാവാക്യം ഉയർത്തി കിളിമാനൂരിൽ എ.ഐ.വൈ.എഫ് ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു.കൂട്ടായ്മയ്ക്കൊപ്പം രാജ്യസഭ ചെയർമാന് നടപടി പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് മെയിൽ അയയ്ക്കുകയും ചെയ്തു.പരിപാടി മണ്ഡലം സെക്രട്ടറി ടി.താഹ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് റഹീം നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജി.എൽ അജീഷ്,എൽ.ആർ.അരുൺ രാജ് ബി .അനീസ്,സിദ്ധിഖ്,തേജസ് എന്നിവർ സംസാരിച്ചു. സുഹൈൽ ചൂട്ടയിൽ,എസ്.സുജിത്ത് കുമാർ,രശ്മി,ലക്ഷ്മി,വിഷ്ണു,അരവിന്ദ് കളീലിൽ,സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement