കവിതാസമാഹാരം പ്രകാശനം

Sunday 19 December 2021 12:12 AM IST

ബാലരാമപുരം:മനുഷ്യമനസുകളുമായി സല്ലപിക്കാനും സംവേദിക്കുവാനും കഴിയുന്നതാവണം കവിതകളെന്ന് പ്രശസ്ത കവി മുരുകൻ കാട്ടാക്കട പറഞ്ഞു.ആർകെ.അനിൽകുമാർ രചിച്ച ഞാൻ നനഞ്ഞ മഴയിൽ നീ നനയാത്ത തുള്ളികൾ കവിതാസമാഹാരം മുരുകൻ കാട്ടക്കട ഡോ .ആർ.ബി.രാജലക്ഷ്മിക്ക് നൽകി പ്രകാശനം നിർവഹിച്ചു. മല്ലിക വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ സി.ഇ മുഖ്യ പ്രഭാഷണം നടത്തി. ഡോ.സി.ഉദയകല പുസ്തക പരിചയം നൽകി.ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ,യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് എം.മഹേഷ് കുമാർ,കവി ആർ.കെ. അനിൽകുമാർ, ജയേഷ് വ്ലാത്തങ്കര എന്നിവർ സംസാരിച്ചു.

Advertisement
Advertisement