വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ ക്രിസ്മസ് ആഘോഷം

Monday 20 December 2021 12:42 AM IST

വെഞ്ഞാറമൂട്: ക്രിസ്മസിനെ വരവേറ്റും പുതുവത്സര സന്ദേശം നൽകിയും കൂടുതൽ ജനകീയമാവുകയാണ് വെഞ്ഞാറമൂട് ജനമൈത്രി പൊലീസ്. കഴിഞ്ഞ ദിവസം പുതുവത്സരാശംസയുമായി സ്റ്റേഷനിൽ പിരപ്പൻകോട് സെന്റ് ജോൺസ് ദേവാലയത്തിലെ ക്രിസ്മസ് കരോൾ സംഘമെത്തിയപ്പോൾ അവരെ വരവേറ്റത് സ്റ്റേഷനിൽ പുൽക്കൂടും നക്ഷത്ര ദീപങ്ങളും തെളിയിച്ചായിരുന്നു. ഫാ. ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിലുള്ള കരോൾ സംഘത്തോടൊപ്പം പൊലീസും ചേർന്ന് പാട്ടുകൾ പാടി മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

സെന്റ് ജോൺസ് ദേവാലയത്തിൽ നിന്ന് കൊണ്ട് വന്ന ക്രിസ്മസ് കേക്കുകൾ ഫാ. കിഴക്കേടം സി.ഐ സൈജു നാഥിന് കൈമാറി പൊലീസ് സ്റ്റേഷനിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എസ്.ഐമാരായ അമർ സിംഗ് നായകം, അജികുമാരൻ നായർ, ശ്യാമകുമാരി, സെന്റ് ജോൺസ് പി.ആർ.ഒ അജയ്, വിജയൻ, ജനമൈത്രി ബീറ്റ് ഓഫീസർ സുനീർ, എ.എസ്.ഐ സുധീർ ഖാൻ, സി.പി.ഒ സുജീഷ്, അജോയ് ജനമൈത്രി പൊലീസ് കോ - ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement