ഒരു ദേശത്തിന്റെ കഥ ചർച്ച നടത്തി

Monday 20 December 2021 12:00 AM IST

വണ്ണപ്പുറം: കവിത റീഡിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന കൃതിയെക്കുറിച്ച് സാഹിത്യ ചർച്ച നടത്തി. വായനശാല പ്രസിഡന്റ് വിൻസന്റ് പി. കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി സെക്രട്ടറി പി. കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം സ്വദേശിയായ സിനിമാ താരം സുധീഷിനെ യോഗത്തിൽ ആദരിച്ചു. മുൻ പഞ്ചായത്ത് ലൈബ്രേറിയൻ പി.എം വിജയകുമാർ, പീറ്റർ ജോൺ, കാദർ കെ. ഇ, ബാബു എൻ കെ, ജോമോൻ തോമസ്, ജേക്കബ് ജോൺ ഷാജി ഹംസ എന്നിവർ സംസാരിച്ചു.

Advertisement
Advertisement