ത​മി​ഴ്നാ​ട് ​അ​തി​ർ​ത്തി​യാ​യ​ ​പ​ന​ച്ച​മൂ​ട്ടി​ൽ​ ​സം​ഘ​ർ​ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റി​ന് ​വെ​ട്ടേ​റ്റു

Monday 20 December 2021 3:10 AM IST

വെ​ള്ള​റ​ട​:​ ​കേ​ര​ള​ ​-​ ​ത​മി​ഴ്നാ​ട് ​അ​തി​ർ​ത്തി​യാ​യ​ ​പ​ന​ച്ച​മൂ​ട്ടി​ൽ​ ​റോ​ഡ് ​സൈ​ഡി​ലെ​ ​വൈ​ദ്യു​തി​ ​പോ​സ്റ്റ് ​മാ​റ്റു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ​ ​ത​ർ​ക്ക​ത്തി​നി​ടെ​ ​മാ​ങ്കോ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ടി.​എ​സ്.​ ​രാ​ജ​നെ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ചു.​ ​ഭ​ര​ണ​ക​ക്ഷി​യാ​യ​ ​സി.​പി.​എ​മ്മി​ന്റെ​ ​പ്ര​സി​ഡ​ന്റാ​ണ് ​ടി.​എ​സ്.​ ​രാ​ജ​ൻ.
ത​ല​യ്‌​ക്ക് ​വെ​ട്ടേ​റ്റ​ ​പ്ര​സി​ഡ​ന്റി​നെ​ ​പ​ന​ച്ച​മൂ​ട്ടി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​മ​ല​യോ​ര​ ​ഹൈ​വേ​യു​ടെ​ ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഓ​ട​യു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന​ ​ഇ​ല​ക്ട്രി​ക് ​പോ​സ്റ്റ് ​മാ​റ്റി​ ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രും​ ​നാ​ട്ടു​കാ​രും​ ​ത​മ്മി​ൽ​ ​ത​ർ​ക്ക​മു​ണ്ടാ​യ​ത്.​ ​തു​ട​ർ​ന്ന് ​പ്ര​സി​ഡ​ന്റ് ​സ്ഥ​ല​ത്തെ​ത്തി​ ​ഓ​ട​യ്‌​ക്ക് ​ത​ട​സ​മു​ണ്ടാ​കാ​തെ​ ​പോ​സ്റ്റ് ​മാ​റ്റി​സ്ഥാ​പി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​തീ​രു​മാ​നം​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​യ്യാ​റാ​യി​ല്ല.​ ​തു​ട​ർ​ന്നാ​ണ് ​സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.
സം​ഭ​വ​മ​റി​ഞ്ഞ് ​ത​മി​ഴ്നാ​ട്ടി​ലെ​ ​അ​രു​മ​ന​ ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​സ്ഥ​ല​ത്തെ​ത്തി​ ​പോ​സ്റ്റ് ​പു​നഃ​സ്ഥാ​പി​ച്ചു.​ ​അ​തേ​സ​മ​യം​ ​ചെ​മ്മ​ണ്ണു​വി​ള​ ​സ്വ​ദേ​ശി​യും​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​സു​നി​ലി​നെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ക്ര​മി​ച്ചെ​ന്ന് ​ബി.​ജെ.​പി​ ​ആ​രോ​പി​ച്ചു.​ ​ഇ​യാ​ൾ​ ​വെ​ള്ള​റ​ട​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.
നെ​യ്യാ​റ്റി​ൻ​ക​ര​ ​ഡി​വൈ.​എ​സ്.​പി​ ​ശ്രീ​കാ​ന്ത്,​​​ ​വെ​ള്ള​റ​ട​ ​സി.​ഐ​ ​മൃ​ദു​ൽ​ ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​സ​ബ് ​ഡി​വി​ഷ​നി​ലെ​ ​പൊ​ലീ​സ് ​സം​ഘം​ ​സ്ഥ​ല​ത്തെ​ത്തി​ ​കേ​ര​ള​ത്തി​ന്റെ​ ​അ​തി​ർ​ത്തി​യി​ൽ​ ​ത​ടി​ച്ചു​കൂ​ടി​യ​വ​രെ​ ​മാ​റാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​സി​‌​ഡ​ന്റി​ന്റെ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​രു​മ​ന​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.

Advertisement
Advertisement