ട്വിറ്ററിൽ തിരിച്ചെത്തി ആഷ്ന ലിഡ്ഡർ

Monday 20 December 2021 12:24 AM IST

ന്യൂഡൽഹി: ട്വിറ്ററിൽ തിരിച്ചെത്തി ആഷ്ന ലിഡ്ഡർ. വിഷമ സമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതെന്ന് ആഷ്ന വെളിപ്പെടുത്തി. കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച പിതാവിന്റെ അന്ത്യകർമ്മം നടന്ന ദിവസമാണ് ആഷ്ന തന്റെ ട്വിറ്റർ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത്. പിതാവിന്റെ വിയോഗ വേളയിൽ രാജ്യമൊന്നടങ്കം ഞങ്ങളോടൊപ്പം നിന്നതിന് നന്ദി. ഇത് ഞങ്ങളുടെ മാത്രം നഷ്ടമല്ല, രാഷ്ട്രത്തിന്റെയാകെ നഷ്ടമാണ്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ തിരിച്ചെത്തിയ ആഷ്ന ലിഡ്ഡർ ട്വീറ്റ് ചെയ്തു.

തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ആഷ്നയ്ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകൾ ഇറങ്ങിയതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.തുടർന്ന് ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കുക കൂടി ചെയ്തതോടെയുണ്ടായ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ആഷ്നയുടെ മടങ്ങിവരവ്. പിതാവിന്റെ അന്ത്യകർമ്മ സമയത്ത് ആഷ്ന പ്രകടിപ്പിച്ച അസാധാരണമായ ധീരതയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

Advertisement
Advertisement