പ്രിയപ്പെട്ടവരെ ഓർത്ത് ബൈഡൻ...

Monday 20 December 2021 4:44 AM IST

വാഷിംഗ്ടൺ: 1972ൽ റോഡപകടത്തിൽ മരിച്ച ആദ്യ ഭാര്യ നേ‌യ്ലിയയുടേയും മകൾ നയോമിയുടേയും 49ാം ചരമവാർഷികത്തിൽ ഡെലവെയറിലെ ഇരുവരുടേയും ശവകുടീരം സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ശനിയാഴ്ചയായിരുന്നു ചരമവാർഷികം. ബൈഡന്റെ ജന്മനാടാണ് ഡെലവെയർ. ഡെലവെയറിലെ ബ്രാൻഡിവൈൻ റോമൻ കാത്തലിക് പള്ളിയിൽ ബൈഡനും ബന്ധുക്കളും പ്രാർത്ഥന നടത്തി.

1972ലാണ് നേയ്‌ലിയയും നയോമിയും മരിക്കുന്നത്. ബൈഡൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സമയമായിരുന്നു അത്. ക്രിസ്മസ് ട്രീ വാങ്ങാനായി പോയതായിരുന്നു ഇരുവരും. വാഹനത്തിൽ ബൈഡന്റെ ആൺമക്കളായ ബ്യൂവും ഹണ്ടറും ഉണ്ടായിരുന്നെങ്കിലും അവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മാനസികമായി തകർന്നെങ്കിലും തന്റെ മക്കളുടെ ഭാവിയെക്കരുതി പൂർവാധികം ശക്തിയോടെ ബൈഡൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. മുഖ്യധാര രാഷട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയായി അദ്ദേഹം മാറി. ഒടുവിൽ പ്രസിഡന്റ് പദവിയിലുമെത്തി.

Advertisement
Advertisement