വിദ്യാഭ്യാസ അവാർഡ് വിതരണം

Monday 20 December 2021 12:29 AM IST

ശ്രീകാര്യം: ഫ്രാറ്റ് ശ്രീകാര്യം മേഖലയുടെ ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ വർക്കിംഗ് പ്രസിഡന്റ് എൻ. രഘുവരൻ അദ്ധ്യക്ഷനായി. ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ എൽ.എസ്. സാജു, ചെമ്പഴന്തി ഉദയൻ, സാഹിത്യകാരൻ മോഹനൻ ഡി. കല്ലംപള്ളി, മാൻസ് മാർജിൻ ഫ്രീ ഉടമ അബ്ദുൾ അസീസ് സേഠ് തുടങ്ങിയവർ ആശംസ പറഞ്ഞു. എസ്. സുരേഷ് കുമാർ, മധു അവുക്കുളം, പി. സന്തോഷ് കുമാർ, സി. ബാബു, കെ. മോഹനൻ, ആർ, വാസുദേവൻ നായർ, നളിനകുമാർ, എ.വി. എബ്രഹാം, എസ്. ചന്ദ്രബാബു, പി. പ്രബല്യൻ തുടങ്ങിയവർ പങ്കെടുത്തു. എം.എ സോഷിയോളജിയിൽ നാലാം റാങ്ക് നേടിയ പാർവതി, കെ.എ.എസ് 16ാം റാങ്ക് നേടിയ അൻസാർ തുടങ്ങിയവരെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ മെമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

Advertisement
Advertisement