ഉപഭോക്തൃദിന അദാലത്ത്

Wednesday 22 December 2021 12:00 AM IST

കോട്ടയം: ദേശീയ ഉപഭോക്തൃ ദിനത്തോട് അനുബന്ധിച്ച് ഉപഭോക്തൃ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ കോട്ടയം ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് ഏകദിന അദാലത്ത് നടത്തും. കോട്ടയം മുട്ടമ്പലം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കാര്യാലയത്തിൽ 24ന് രാവിലെ 10.30ന് കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ഏകദിന സ്‌പെഷ്യൽ അദാലത്തിലെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഓഫീസുമായി ബന്ധപെടണമെന്ന് കമ്മിഷൻ പ്രസിഡന്റ് അഡ്വ. വി.എസ് മനുലാൽ അറിയിച്ചു.

Advertisement
Advertisement