കുട്ടികൾക്ക് കാവലാകാൻ കാവൽ പ്ലസ്

Wednesday 22 December 2021 12:00 AM IST

ആലപ്പുഴ: നിയമ നടപടികളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹികവും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതിന് ജില്ലയിൽ കാവൽ പ്ലസ് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. നിലവിൽ തിരുവനന്തപുരം, പാലക്കാട്, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പദ്ധതി പുരോഗമിക്കുകയാണ്.

ജില്ലയിൽ പദ്ധതി വിജയകരമായതിനെ തുടർന്നാണ് മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചത്. പുതുവത്സരത്തിൽ ജില്ലയിലും പദ്ധതി വ്യാപിപ്പിക്കും. ലൈംഗികാതിക്രമം നേരിട്ടവർ, നിയമ നടപടികൾ നേരിടുന്ന കുട്ടികൾ എന്നിവർക്കാണ് പ്രധാന പരിഗണന. സ്‌കൂളുകളിൽ നിന്നും മറ്റും ലഭ്യമാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് ആവശ്യമായ പരിചരണം നൽകുക. സാമ്പത്തിക പിന്തുണ ആവശ്യമുള്ള കുട്ടികളുടെ സാമ്പത്തിക ദദ്രത ഉറപ്പാക്കും. സർക്കാരും ഏജൻസികളും ഓർഗനൈസേഷനുകളും നടപ്പാക്കുന്ന സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ള സ്‌കീമുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്യും.

ഇതോടൊപ്പം കുട്ടികൾക്ക് വ്യക്തിഗത കൗൺസലിംഗ് നൽകും. അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹാരത്തോടൊപ്പം പുതിയ അവസരങ്ങളും മുന്നേറാനുമുള്ള സാഹചര്യവും ഒരുക്കും. കൂടാതെ ഒരോ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളെ ഒന്നിച്ചിരുത്തി അവരുടെ പ്രശ്നങ്ങളിൽനിന്ന് പുറത്തുകടക്കാനുള്ള അവസരവുമൊരുക്കും.

കാവൽ പദ്ധതിയുടെ ലക്ഷ്യങ്ങൾ

1. കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കി അതിൽ നിന്ന് പുറത്തുകൊണ്ടുവരുക

2. ഒറ്റപ്പെട്ടുപോയ കുട്ടികളെ സമൂഹത്തിന്റെ ഭാഗമാക്കുക

3. വനിതാ - ശിശു വികസനവകുപ്പും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്

4. ജില്ലകളിൽ ഇൻചാർജ് ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചൈൽഡ് വെൽഫയർ കമ്മിറ്റിയും

പദ്ധതി ആരംഭിച്ചത്: 2020ൽ

""

കുട്ടികളുടെ സാഹചര്യം കുടുംബങ്ങളിൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പേരന്റ് മാനേജ്മെന്റ് ഇന്റർവെൻഷൻ നടത്തും. മാനസിക, ശാരീരിക, സാമൂഹിക പരിചരണം ആവശ്യമുള്ള കുട്ടികളെ വീടുകളിൽ എങ്ങനെ പരിഗണിക്കണമെന്ന നിർദേശങ്ങളാണ് രക്ഷിതാക്കൾക്ക് നൽകുക.

ചൈൽഡ് വെൽഫയർ കമ്മിറ്റി അധികൃതർ

Advertisement
Advertisement