അംഗൻവാടി പെൻഷൻ

Thursday 23 December 2021 12:00 AM IST

കോട്ടയം: ഏപ്രിൽ 30ന് വിരമിച്ച അംഗൻവാടി ജീവനക്കാർക്ക് ക്ഷേമനിധി ബോർഡ് മുഖേന നൽകുന്ന പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ജീവനക്കാർക്ക് സർവീസ് അനുസരിച്ച് പ്രഖ്യാപിച്ച വേതന വർദ്ധന മുൻകാല പ്രാബല്യത്തിൽ നൽകണം. പെർഫോമൻസ് ഇൻസന്റീവ് കുടിശിക സഹിതം നൽകാത്തതിൽ യോഗം പ്രതിഷേധിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാലി തോമസ്, അന്നമ്മ ജോർജ്, ബിൻസി ജോസഫ്, മിനി മാത്യു, ടി.പി ബീന, വി.ഓമന, കെ.എസ് സുഷ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement