എവിടെ വാഗ്ദാനം ചെയ്ത ലാപ്ടോപ്?, കർണാടക മുഖ്യന്റെ കാർ തടഞ്ഞ് വിദ്യാർത്ഥികൾ

Thursday 23 December 2021 12:38 AM IST

ബംഗളൂരു: വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്ത ലാപ്ടോപ്പുകൾ, ഒരുവർഷം കഴിഞ്ഞിട്ടും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് റാണി ചന്നമ്മ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ വാഹനം തടഞ്ഞു. കർണാടകയിലെ ബെലെഗാവിക്ക് സമീപമുള്ള ഹരേ ബഗേവാഡിയിൽ യൂണിവേഴ്സിറ്റിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനെത്തിയതായിരുന്നു

അദ്ദേഹം.
സർക്കാർ കോളേജുകളിൽ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകുമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ വാഗ്ദാനം. ഇതിനായി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ലാപ്ടോപ് കിട്ടിയില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ പുനഃരാരംഭിക്കുക, കൃത്യമായ ഹോസ്റ്റൽ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.

Advertisement
Advertisement