അമിത് ഷായ്ക്കും സോണിയയ്ക്കും ഇനി വനിതാകമാൻഡോകൾ

Thursday 23 December 2021 12:53 AM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർക്ക് ഇനി സി.ആർ.പി.എഫ് വനിതാ കമാൻഡോകളുടെ സംരക്ഷണവും. ഇതാദ്യമായാണ് ഈ വി.ഐ.പികളുടെ സുരക്ഷാ ചുമതലയ്ക്ക് വനിതാ കമാൻഡോകളെ വിന്യസിക്കുന്നത്.

ജനുവരി രണ്ടാം വാരത്തോടെ സി.ആർ.പി.എഫിന്റെ സുരക്ഷ ടീമിലേയ്ക്ക് 32 വനിതാ അംഗങ്ങളെ നിയോഗിക്കും. പുരുഷ കമാൻഡോകളെ പോലെ എല്ലാ ആയുധങ്ങളും വഹിക്കുന്ന വനിതാ കമാൻഡോകൾ ശാരീരിക പരിശീലനം, പ്രത്യേക വെടിവെപ്പ് പരിശീലനം എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. വി.ഐ.പികളുടെ വീടിന്റെ സുരക്ഷ ചുമതല നൽകാനും ഇവരെ നിയോഗിച്ചേക്കും.

Advertisement
Advertisement